ഭിന്നശേഷിക്കാർക്കായി ആനന്ദത്തിന്റെ ഭവനം ഫ്രാൻസിസ് പാപ്പാ ഉദ്‌ഘാടനം ചെയ്തു

റോം രൂപതയിലെ തോര്‍ദെ സ്ക്യാവിയിലുള്ള പരിശുദ്ധ കൂദാശയുടെ ഇടവക ഇന്ന് ഉച്ചകഴിഞ്ഞു ഫ്രാൻസിസ് പാപ്പാ സന്ദർശിച്ചു. നാലുമണിയോടെ  തോര്‍ ദെ സ്ക്യാവിയിലെ ഇടവക ദൈവാലയത്തിലെത്തുന്ന പാപ്പാ ഭിന്നശേഷിക്കാർക്കായുള്ള ഭവനത്തിന്റെ ഉദ്‌ഘാടന കർമ്മം നിർവഹിച്ചു.

ഇടവക ജനങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ വിവിധ പ്രായത്തിൽപ്പെട്ട നാലുപേരുടെ ചോദ്യങ്ങൾക്ക് പാപ്പാ ഉത്തരം നൽകി. ഇടവകയിലെ വയോധികരും രോഗികളുമായവരെ പാപ്പാ സന്ദർശിക്കുകയും ചെയ്തു. തുടർന്ന് ഹോം ഓഫ് ജോയിയുടെ ഉദ്‌ഘാടനം നിർവഹിക്കുകയും അവിടെയുള്ള അന്തേവാസികളുമായി കൂടിക്കാഴ്ച നടത്തി.

തിരികെ ദൈവാലയത്തിൽ എത്തുന്ന പാപ്പാ മൂന്നുപേരെ കുമ്പസാരിപ്പിച്ചു. അഞ്ചരയോടെ നടന്ന പരിശുദ്ധ കുർബാനയിൽ പാപ്പാ ഒരു കുട്ടിക്ക് സ്ഥൈര്യലേപനം നൽകി.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.