ഫിഫ വേള്‍ഡ് കപ്പ് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഉത്സവമായിരിക്കുമെന്നു പ്രതീക്ഷിക്കുന്നു: ഫ്രാന്‍സിസ് പാപ്പ 

രാഷ്ട്രങ്ങള്‍ക്കിടയില്‍ ഐക്യവും സമാധാനവും കൊണ്ടുവരുമെന്ന്  ഫിഫ വേള്‍ഡ് കപ്പില്‍ പ്രതീക്ഷ പ്രകടിപ്പിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ സംസാരിക്കവെയാണ് ഇന്ന് റഷ്യയില്‍ ആരംഭിക്കുന്ന  ഫിഫയെക്കുറിച്ച് പാപ്പ പരാമര്‍ശിച്ചത്.

അത്‌ലറ്റുകള്‍ക്കും സംഘാടകര്‍ക്കും തന്റെ ആശംസകള്‍ അറിയിച്ച അദ്ദേഹം ഏറെ പ്രതീക്ഷയോടെയാണ് വാക്കുകള്‍ ഉപസംഹരിച്ചത്.

ഈ വര്‍ഷം റഷ്യയില്‍ നടത്താന്‍ തീരുമാനിക്കപ്പെട്ട ഫിഫ ഇന്ന് തുടങ്ങി ജൂലൈ 15 വരെ ഉണ്ടാകും. ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ആതിഥേയരായ  റഷ്യ, സൗദി അറേബ്യയുമായി ഏറ്റുമുട്ടിക്കൊണ്ടാണ് മത്സരങ്ങള്‍ ആരംഭിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ