നാസികളുടെ ക്രൂരതയ്ക്ക് ഇരകള്‍ ആകേണ്ടി വന്നവരെ അഭിവാദ്യം ചെയ്തു പാപ്പ

നാസികളുടെ പീഡനങ്ങള്‍ക്ക് ഇര ആകേണ്ടി വന്നവര്‍ക്ക് തന്റെ സ്നേഹവും അഭിവാദ്യവും അര്‍പ്പിച്ചു ഫ്രാന്‍സിസ് പാപ്പ.

ലിത്വാനിയയിലെ വംശീയ ആക്രമണങ്ങളിലും രാജ്യത്തിന്റെ സോവിയറ്റ് അധിനിവേശത്തിലും ഒക്കെ  പീഡനവും വേദനകളും അനുഭവിക്കേണ്ടി വന്നവരെ അദ്ദേഹം പ്രത്യേകം ഓര്‍ത്തു. ലിത്വാനിയയിലെ  വിൽനിയസിലുള്ള   മ്യൂസിയം ഓഫ് ഒക്യുപേഷൻസ് ആൻഡ് ഫ്രീഡം ഫൈറ്റ്സില്‍  ശനിയാഴ്ച നടന്ന യോഗത്തിലാണ് പാപ്പ ഇവരെ അഭിവാദ്യം ചെയ്തത്.

“ഈ സന്ദര്‍ഭത്തില്‍, ഈശോയെ നിന്റെ കണ്ണീര്‍ ഞങ്ങളെ ജാഗരൂകരാക്കട്ടെ,” എന്ന് മ്യൂസിയതിനു മുന്നിലുള്ള സ്കോയരില്‍ വെച്ച് ഫ്രാന്‍സിസ് പാപ്പ പ്രാര്‍ത്ഥിച്ചു. ഇപ്പോഴത്തെ വിൽനിയസ് മ്യൂസിയം, പണ്ട്  സോവിയറ്റ് അധിനിവേശ കാലത്തെ കെൽജി ഹെഡ്ക്വറ്റെഴ്സ് ആയിരുന്നു. 1944 മുതൽ 1991 വരെ സോവിയറ്റ് അധിനിവേശത്തിന്റെ ഒരു പ്രതീകമായിരുന്നു ഈ ഹെഡ്ക്വറ്റെഴ്സ്. ഏകാധിപത്യ ഭരണകൂടത്തെ എതിർക്കുന്നവരുടെ കഷ്ടപ്പാടുകളും പീഡനങ്ങളും രേഖപ്പെടുത്തുന്ന രേഖകളും വസ്തുക്കളും ശേഖരിച്ചു വയ്ച്ചിരിക്കുന്ന ഒരു മ്യൂസിയമാണ് ഇന്ന് ഈ പ്രദേശം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.