മനുഷ്യക്കടത്തിൽ നിന്നും രക്ഷപ്പെടുത്തിയ സ്ത്രീകളെ വീഡിയോ കോൾ ചെയ്ത് ഫ്രാൻസിസ് പാപ്പാ

മനുഷ്യക്കടത്തിൽ നിന്നും മോചിതരായ സ്ത്രീകളെ ആകസ്മികമായി വീഡിയോ കോൾ ചെയ്ത ഫ്രാൻസിസ് പാപ്പാ അത്ഭുതമായി മാറി. ഇറ്റലിയിലെ അങ്കോണ പ്രവിശ്യയിലെ ജോൺ ഇരുപത്തി മൂന്നാം പാപ്പായുടെ നാമധേയത്തിലുള്ള അഭയകേന്ദ്രത്തിലാണ് ഇവരെ ഇപ്പോൾ പാർപ്പിച്ചിരിക്കുന്നത്. മനുഷ്യക്കടത്തിന്റെ ഇരകളായ യുവതികളെയും കുട്ടികളെയും രക്ഷിക്കുവാൻ വർഷങ്ങളായി ഇറ്റാലിയൻ വൈദികനായ ആൽഡോ ബ്യുനായുട്ടോയാണ് പ്രവർത്തിച്ചു വരുന്നത്.

യുവതികൾക്ക് അവരുടെ കണ്ണുകളെ വിശ്വസിക്കാനായില്ല എന്നും പാപ്പായുടെ അടുപ്പത്തിന് നന്ദി പറഞ്ഞ അവർ തങ്ങളുടെ ഭവനത്തിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തുവെന്നും ഫാ. ആൽഡോ പറഞ്ഞു. ഫാ. ആൽഡോ രചിച്ച ഒരു പുസ്തകത്തിനു ആമുഖം എഴുതിയിരിക്കുന്നത് ഫ്രാൻസിസ് പാപ്പയാണ്. 2016 കരുണയുടെ വർഷമായിരുന്നതിനാൽ പാപ്പാ അഭയകേന്ദ്രം സന്ദർശിക്കുകയും അവിടെ താമസിക്കുന്നവരുമായി സമയം ചിലവഴിക്കുകയും ചെയ്തിരുന്നു. പാപ്പയുമായുള്ള ഫാ. ആൽഡോയുടെ കൂടിക്കാഴ്ചയിൽ പരിശുദ്ധ അമ്മയുടെ ഒരു രൂപവും അഭയകേന്ദ്രത്തിലെ അന്തേവാസികൾ പ്രാർത്ഥനയോടെ കൈകൾകൊണ്ട് കെട്ടിയുണ്ടാക്കിയ ജപമാലയും അദ്ദേഹത്തിന് സമ്മാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.