ക്യൂബയിലെ സാന്റിയാഗോ അതിരൂപതയ്ക്ക് പാപ്പായുടെ ആശംസ

സുവിശേഷം പ്രഘോഷിക്കുകയും അറിയിക്കുകയും ചെയ്യുക എന്ന ദൗത്യത്തോട് വിശ്വസ്തത പുലര്‍ത്തി, സന്തോഷസന്താപങ്ങള്‍ക്കിടയിലും സദാ മുന്നേറുന്ന ഒരു സഭയുടെ സ്പന്ദനം ക്യൂബയിലെ സാന്റിയാഗോ അതിരൂപതയുടെ വാര്‍ത്താപത്രിക അനുഭവവേദ്യമാക്കിയെന്ന് മാര്‍പാപ്പാ.

പ്രസ്തുത അതിരൂപതയുടെ വാര്‍ത്താപത്രികയുടെ മുപ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് താന്‍ കൈയ്യൊപ്പിട്ട് അയച്ച ഒരു ആശംസാകുറിപ്പിലാണ് ഫ്രാന്‍സിസ് പാപ്പായുടെ ഈ പ്രശംസയുള്ളത്. വാര്‍ത്താപത്രികയുടെ പ്രസിദ്ധീകരണത്തില്‍ പങ്കുചേരുന്ന എല്ലാവരോടും തന്റെ സാമീപ്യം പാപ്പാ അറിയിക്കുകയും അവരുടെ അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനം തുടരാന്‍ കഴിയുന്നതിന് ദൈവസഹായം പ്രാര്‍ത്ഥിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.