ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുന്ന ഈസ്റ്റേൺ സഭയിലെ ക്രൈസ്തവർക്ക് ആശംസകൾ അർപ്പിച്ച് പാപ്പാ

ജൂലിയൻ കലണ്ടർ പ്രകാരം ജനുവരി 7-ന് ക്രിസ്തുമസ് ആഘോഷിക്കുന്ന ഈസ്റ്റേൺ സഭയിലെ ക്രൈസ്തവർക്ക് ക്രിസ്തുമസ് ആശംസകൾ നേർന്ന് ഫ്രാൻസിസ് പാപ്പാ. ഓർത്തഡോക്സ് ക്രിസ്ത്യാനികളും ഈസ്റ്റേൺ റൈറ്റ് കത്തോലിക്കരുമാണ് ഇന്നേ ദിനം ക്രിസ്തുമസ് ആഘോഷിക്കുന്നത്. ആഞ്ചലൂസ് പ്രാർത്ഥനയ്ക്കിടെ നൽകിയ സന്ദേശത്തിലാണ് പാപ്പാ അവർക്ക് ആശംസകൾ നേർന്നത്.

മാർപ്പാപ്പ തന്റെ ആശംസകൾ അറിയിക്കുകയും എല്ലാ ഓറിയന്റൽ സഭകൾക്കുമായി പ്രാർത്ഥിക്കുകയും ചെയ്തു. “ക്രിസ്തുവിന്റെ പ്രകാശത്തിലും സമാധാനത്തിലും പ്രത്യാശയിലും ഒരു വിശുദ്ധമായ ക്രിസ്തുമസ് നിങ്ങൾക്കേവർക്കും ആശംസിക്കുന്നു” – പാപ്പാ പറഞ്ഞു.

നാലാം നൂറ്റാണ്ടിന്റെ അവസാനത്തിൽ റോമൻ സാമ്രാജ്യം ഉപയോഗിച്ചിരുന്നതാണ് ജൂലിയൻ കലണ്ടർ. എന്നാൽ, പിന്നീട് ഗ്രിഗോറിയൻ കലണ്ടർ യൂറോപ്പിലെയും മറ്റ് ഭൂഖണ്ഡങ്ങളിലെയും വിവിധ രാജ്യങ്ങൾ ഉപയോഗിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.