ഈശോയുടെ തിരുരക്തത്താൽ ശുദ്ധീകരിക്കപ്പെടാന്‍ അനുവദിക്കുക: പാപ്പാ

യേശു ചിന്തിയ നിണത്താല്‍ ശുദ്ധീകരിക്കപ്പെടാന്‍ അനുവദിക്കുക എന്ന് മാര്‍പ്പാപ്പാ. ദുഃഖവെള്ളിയാഴ്ച (19/04/19) ദുഃഖവെള്ളി (#GoodFriday)എന്ന ഹാഷ്ടാഗോടു കൂടി കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

“ക്രൂശിതനായ ക്രിസ്തുവിന്‍റെ വിരിഞ്ഞ കരങ്ങളിലേക്കു നീ നോക്കുക, അവിടുന്ന് നിനക്ക് രക്ഷ പ്രദാനം ചെയ്യട്ടെ. സ്നേഹത്തെപ്രതി അവിടുന്ന് ചൊരിഞ്ഞ രക്തത്തെക്കുറിച്ച് ധ്യാനിക്കുകയും ആ നിണത്താല്‍ നിര്‍മ്മലനാക്കപ്പെടാന്‍ സ്വയം അനുവദിക്കുകയും ചെയ്യുക. അങ്ങനെ നിനക്ക് വീണ്ടും ജനിക്കാന്‍ സാധിക്കും. #ദുഃഖവെള്ളി” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലി,യന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച് എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.