അഭയാർത്ഥി കുട്ടികൾക്ക് പോപ്പ് മൊബീലിൽ യാത്ര ഒരുക്കി മാർപാപ്പ

എട്ട് അഭയാർത്ഥി കുട്ടികളെ തന്നോടൊപ്പം പോപ്പ് മൊബീലിൽ യാത്ര ചെയ്യാൻ അനുവദിച്ച് മാർപാപ്പ. ലിബിയയിൽ നിന്നെത്തിയവരെങ്കിലും സിറിയ, നൈജീരിയ, കോംഗോളി ദേശക്കാരായ കുട്ടികളാണ് അവർ. റോമിലെ ഒരു സംഘടനയായ ഹുമാനിറ്റേറിയൻ കൊറിഡോറാണ് ഇവർക്ക് ആതിഥേയത്വം നൽകുന്നത്.

ഏപ്രിൽ 29-ന് ബോട്ടിലാണ് കുട്ടികൾ ഇറ്റലിയിലെത്തിയത്. മെഡിറ്ററേനിയൻ കടൽ മാർഗ്ഗമുള്ള അഭയാർത്ഥികളുടെ അപകടകരമായ യാത്ര ഒഴിവാക്കി ഹ്യുമാനിറ്റേറിയൻ വിസ വഴി ശരിയായ പ്രവേശനം ഇക്കൂട്ടർക്ക് സാധ്യമാക്കാനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഹ്യുമാനിറ്റേറിയൻ കോറിഡോർ. ഭക്ഷണം, പാർപ്പിടം, വിദ്യാഭ്യാസം, ജോലി എന്നിവയ്ക്കുള്ള മാർഗ്ഗങ്ങളും സംഘടന ഒരുക്കി നൽകുന്നു.