ദൈവവചനത്തിന്റെ ഞായര്‍ ദിനത്തില്‍ 60 ബൈബിള്‍ സമ്മാനിച്ച് പാപ്പാ

ദൈവവചനത്തിന്റെ ഞായറായി ആചരിച്ച ജനുവരി 26-ന് വത്തിക്കാനിൽ അര്‍പ്പിച്ച വിശുദ്ധ ബലിക്കിടെ പാപ്പാ സമ്മാനിച്ചത് 60 ബൈബിളുകള്‍. വിശുദ്ധ ബലിമദ്ധ്യേ അള്‍ത്താരയില്‍ പ്രതിഷ്‌ഠിച്ചിരുന്ന ബൈബിളുകള്‍ പിന്നീട് പാപ്പാ തന്നെ വിതരണം ചെയ്യുകയായിരുന്നു. ശാസ്ത്രജ്ഞരും ഫുട്‌ബോള്‍ കളിക്കാരും ഉള്‍പ്പെടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 60 പേര്‍ക്കാണ് ബൈബിള്‍ സമ്മാനിച്ചത്.

തീര്‍ച്ചയും തീരുമാനവും ഉള്ളിടത്തല്ല, സംശയവും ഭയവും ഉള്ളിടത്താണ് ദൈവവചനം ശക്തമായി പ്രവര്‍ത്തിക്കുന്നതെന്ന് പാപ്പാ പറഞ്ഞു. സങ്കീര്‍ണ്ണവും ഇരുളടഞ്ഞതുമായ ഇടങ്ങളിലാണ് ദൈവവചനം പ്രവര്‍ത്തിക്കുന്നതെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.