അനുഗ്രഹീത ഹൃദയത്തില്‍ നിന്ന് ശാപവചസ്സുകള്‍ പുറപ്പെടില്ലെന്ന് ഫ്രാന്‍സിസ് പാപ്പാ

നമ്മെ അനുഗ്രഹിക്കുന്ന ദൈവത്തെ വാഴ്ത്താന്‍ മാത്രമല്ല, അവിടുന്നില്‍ സകലത്തെയും, എല്ലാ ജനതകളെയും, ദൈവത്തെയും, ലോകത്തെയും ആശീര്‍വദിക്കാനും നമുക്ക് കഴിയുമെന്ന് മാര്‍പാപ്പ. അനുഗ്രഹിക്കപ്പെട്ടവരാണെന്ന് മനസ്സിലാക്കാനുള്ള കഴിവും അനുഗ്രഹിക്കാനുള്ള കഴിവും, ഇതാണ് ക്രിസ്തീയ സൗമ്യതയുടെ മൂല്യമെന്നും പൊതുകൂടിക്കാഴ്ചയ്ക്കിടെ പാപ്പാ കൂട്ടിച്ചേര്‍ത്തു.

പിതാവ് നമ്മെ സ്‌നേഹിക്കുന്നു. അവിടത്തെ അനുഗ്രഹിക്കുകയും അവിടത്തേക്കു നന്ദി പറയുകയും ചെയ്യുന്നതിന്റെയും അനുഗ്രഹിക്കാന്‍ അവിടന്നില്‍ നിന്നു പഠിക്കാന്‍ കഴിയുന്നതിന്റെയും സന്തോഷം മാത്രമാണ് നമുക്കുള്ളത്. ശപിക്കുക പതിവാക്കുകയും അധരത്തിലും ഹൃദയത്തിലും ഹീനവാക്ക് സൂക്ഷിക്കുകയും ചെയ്യുന്ന ജനത്തോട് ഒരുവാക്ക്, അത് ഒരു ശാപമാണ്. ശപിക്കുക എന്റെ സ്വഭാവമാണോ എന്ന് നമുക്കോരോരുത്തര്‍ക്കും ആത്മശോധന ചെയ്യാം. ഈ സ്വഭാവം മാറ്റാനും അനുഗ്രഹീതമായ ഒരു ഹൃദയം ലഭിക്കാനുമുള്ള അനുഗ്രഹം നമുക്കു കര്‍ത്താവിനോട് യാചിക്കാം. അനുഗ്രഹീത ഹൃദയത്തില്‍ നിന്ന് ശാപവചസ്സുകള്‍ പുറപ്പെടില്ല. ശപിക്കാനല്ല, മറിച്ച്, അനുഗ്രഹിക്കാന്‍ കര്‍ത്താവു നമ്മെ പഠിപ്പിക്കട്ടെ. പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.