കുടിയേറ്റം ലോകത്തെ മുഴുവൻ ബാധിക്കുന്ന പ്രശ്‌നം: ഫ്രാൻസിസ് മാർപാപ്പ

കുടിയേറ്റം ലോകത്തെ മുഴുവൻ ബാധിക്കുന്ന പ്രശ്‌നമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. പശ്ചിമേഷ്യയെയും ഉത്തര ആഫ്രിക്കയെയും യൂറോപ്പിനെയും മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. ഗ്രീസിലെ ലെസ്ബോസ് ദ്വീപിൽ അഭയാർത്ഥികളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു പാപ്പാ.

കാലാവസ്ഥ വ്യതിയാനം, കോവിഡ് വ്യാപനം തുടങ്ങിയ വെല്ലുവിളികൾ നേരിടുന്നതിന് നടപടികൾ ഉണ്ടാകുമ്പോൾ കുടിയേറ്റ പ്രതിസന്ധിയെ പരിഗണിക്കുന്നേയില്ല. അഭയാർത്ഥികളോടുള്ള നിസ്സംഗത സംസ്ക്കാരത്തിന്റെ തകർച്ചയാണെന്നും പാപ്പാ പറഞ്ഞു.

മിറ്റലീൻ പട്ടണത്തിലെ അഭയാർത്ഥി ക്യാമ്പിൽ ആയിരങ്ങളാണ് മാർപാപ്പയെ സ്വീകരിച്ചത്. പലരും തങ്ങളുടെ ദുരനുഭവങ്ങൾ മാർപാപ്പയോട് വിവരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.