ഫ്രാൻസിസ് പാപ്പായുടെ ഡോക്ടർ കോവിഡ് ബാധിച്ചു മരണമടഞ്ഞു

ഫ്രാൻസിസ് മാർപാപ്പയുടെ സ്വകാര്യ ഡോക്ടർ ഫാബ്രിസിയോ സോകോർസി മരിച്ചുവെന്ന് വെളിപ്പെടുത്തി വത്തിക്കാൻ. കൊറോണ വൈറസുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് ഇദ്ദേഹം മരണമടഞ്ഞതെന്നാണ് റിപ്പോർട്ട്. 78-കാരനായ ഡോക്ടർ, റോമിലെ ജെമെല്ലി ആശുപത്രിയിൽ വച്ചാണ് മരണമടഞ്ഞത്.

ഫ്രാൻസിസ് മാർപാപ്പ 2015 ഓഗസ്റ്റിൽ സോക്കോർസിയെ തന്റെ സ്വകാര്യവൈദ്യനായി തിരഞ്ഞെടുത്തു. പപ്പയുടെ വ്യക്തിഗത ഡോക്ടർ എന്ന നിലയിൽ അദ്ദേഹത്തിനൊപ്പം യാത്രകളിലും സോകോർസി പങ്കെടുത്തിരുന്നു. 2017 മെയ് മാസത്തിൽ പോർച്ചുഗലിലെ ഫാത്തിമ സന്ദർശനവേളയിൽ ഫ്രാൻസിസ് മാർപാപ്പ സോക്കോർസിയുടെ രോഗബാധിതയായ മകൾക്കായി പ്രത്യേകം പ്രാർത്ഥിച്ചിരുന്നു. അതിനടുത്ത മാസം കുട്ടി മരിച്ചു. വിശുദ്ധരുടെ കാരണങ്ങൾക്കായുള്ള സഭയിലെ മെഡിക്കൽ വിദഗ്ധരുടെ കൗൺസിലിന്റെ ഭാഗമായിരുന്നു ഡോക്ടർ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.