മനാഗുവയിലെ കര്‍ദിനാളിന് ഫ്രാന്‍സിസ് പാപ്പായുടെ സ്വാന്തന സന്ദേശം

മനാഗുവയിലെ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ ലിയോപ്പോള്‍ദോ ബ്രെണ്‍സിന് ഫ്രാന്‍സിസ് മാര്‍പാപ്പ സ്വാന്തന സന്ദേശമയച്ചു. മനാഗുവയിലെ കത്തീഡ്രലിന് നേരെ കഴിഞ്ഞ ദിവസമുണ്ടായ ബോംബ് ആക്രമണത്തെ സംബന്ധിച്ച് തനിക്കുള്ള ദുഖം രേഖപ്പെടുത്തിയും കര്‍ദിനാള്‍ ഉള്‍പ്പെടെ സംഭവത്തില്‍ വേദന അനുഭവിക്കുന്ന വിശ്വാസികളോടുള്ള ഐക്യദാര്‍ഢ്യം അറിയിച്ചുമാണ് പാപ്പാ കത്തെഴുതിയത്.

‘പ്രിയപ്പെട്ട സഹോദരാ, കത്തീഡ്രലിന് നേരെയുണ്ടായ കിരതമായ ആക്രമണത്തില്‍ വേദനിക്കുന്ന നിങ്ങളുടെ ദുഖത്തില്‍ ഞാനും പങ്കുചേരുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു’. പാപ്പാ എഴുതി.

കത്തീഡ്രല്‍ ആക്രമണത്തിനെതിരെയുള്ള പ്രതിഷേധമായി നടത്തിയ നിശബ്ദ പ്രാര്‍ത്ഥനയുടെ ഇടയില്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേയാണ് പാപ്പാ തനിക്കയച്ച കത്തിനെക്കുറിച്ച് കര്‍ദിനാള്‍ ബിച്യു അറിയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.