പെറുവിന് ദൈവാനുഗ്രഹം ആശംസിച്ച് പാപ്പാ

ദൈവം എപ്പോഴും പെറുവിനെ അനുഗ്രഹിക്കട്ടെ എന്ന് ആശംസിച്ച് ഫ്രാൻസിസ് പാപ്പ. ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസികളുടെ ഇടയിൽ പെറൂവിയൻ പതാക കണ്ട പാപ്പാ അവരെ അഭിസംബോധന ചെയ്തുകൊണ്ട് ‘ദൈവം എപ്പോഴും പെറുവിനെ അനുഗ്രഹിക്കട്ടെ’ എന്ന് ആശംസിച്ചു.

“ഞാൻ കുറച്ച് പെറൂവിയൻ പതാകകൾ കാണുന്നു. പുതിയ പ്രസിഡന്റ് ചുമതലയേറ്റ പെറൂവിയൻ ജനതയ്ക്ക് എന്റെ ആശംസകൾ. ദൈവം നിങ്ങളുടെ രാജ്യത്തെ എപ്പോഴും അനുഗ്രഹിക്കട്ടെ” – പാപ്പാ ആശംസിച്ചു.

ജൂലൈ 28 പെറുവിൽ മാർക്സിസ്റ്റ് – ലെനിനിസ്റ്റ് പാർട്ടി നേതാവ് പെഡ്രോ കാസ്റ്റിലോ അധികാരത്തിലേറ്റു. കെയ്കോ ഫുജിമോറിയെ വളരെ കുറഞ്ഞ വോട്ടുകൾക്കാണ് കാസ്റ്റിലോ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.