വിശുദ്ധ കുരിശിന്റെ നാമത്തിലുള്ള ലോകത്തിലെ ആദ്യ ദൈവാലയം മാർപാപ്പ സന്ദർശിക്കും

ഇന്നു മുതൽ ഡിസംബർ ആറ് വരെ നടത്തുന്ന മാർപാപ്പയുടെ അന്താരാഷ്ട്ര അപ്പസ്തോലിക പര്യടനത്തിൽ ഡിസംബർ മൂന്നിന് സൈപ്രസിലെ നിക്കോസിയ നഗരത്തിലെ ഹോളി ക്രോസ് ദൈവാലയം മാർപാപ്പാ സന്ദർശിക്കും. അവിടെ അദ്ദേഹം കുടിയേറ്റക്കാരുമായി ഒരു എക്യുമെനിക്കൽ മീറ്റിംഗ് നടത്തും. സൈപ്രസിലെ കത്തോലിക്കർക്ക് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണിത്. ലോകത്തിൽ ആദ്യമായി വിശുദ്ധ കുരിശിന് സമർപ്പിച്ചിരിക്കുന്ന ദൈവാലയം എന്ന പ്രത്യേകതയും ഇതിനുണ്ട്.

ഈ ദൈവാലയം 1642 -ൽ നിർമ്മിച്ചതാണ്. 1900 -ൽ ദൈവാലയത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇപ്പോഴുള്ള ദൈവാലയം 1902 -ൽ ഉദ്ഘാടനം ചെയ്യപ്പെട്ടു.

1972 വരെ ഹോളി ക്രോസ് ദൈവാലയത്തിന്റെ സംരക്ഷണം ഏറ്റെടുത്തിരുന്നത് ഫ്രാൻസിസ്‌ക്കൻ സന്യാസിമാരാണ്. പാരമ്പര്യമനുസരിച്ച്, 1219 -ൽ വിശുദ്ധ നാട്ടിലേക്കുള്ള യാത്രക്കിടെ അസ്സീസിയിലെ വി. ഫ്രാൻസിസ്, സൈപ്രസ് സന്ദർശിച്ചതായി പറയപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.