യഹൂദ വംശഹത്യയെ അതിജീവിച്ച എഴുത്തുകാരിയെ സന്ദർശിച്ച് ഫ്രാൻസിസ് പാപ്പാ

യഹൂദ കൂട്ടക്കൊലയെ അതിജീവിച്ച എഴുത്തുകാരിയായ എഡിത്ത് സ്റ്റെയ്ൻ‌സ്ക്രൈബർ ബ്രക്കിന്റെ വീട് ഫ്രാൻസിസ് മാർപാപ്പ സന്ദർശിച്ചു. 89 -കാരിയായ ബ്രക്ക്, ഹംഗറിയിൽ ജനിച്ചെങ്കിലും തന്റെ ഇരുപതാം വയസിൽ ഇറ്റലിയിൽ എത്തിയതായിരുന്നു.

വത്തിക്കാൻ റിപ്പോർട്ടനുസരിച്ച്, ഫെബ്രുവരി 20 -ന് നടന്ന കൂടിക്കാഴ്ചയിൽ ഒരു മണിക്കൂറോളം ബ്രക്കും ഫ്രാൻസിസ് പാപ്പായും തടങ്കൽപ്പാളയത്തിൽ അനുഭവിച്ച വേദന നിറഞ്ഞ അനുഭവങ്ങളെ കുറിച്ച് സംസാരിച്ചു. അവരുടെ സംഭാഷണം ഈ കാലഘട്ടത്തെ ഭയവും പ്രതീക്ഷകളും, ഓർമ്മകളും  വളർത്തിയെടുക്കുന്നതിനും അത് യുവാക്കളിലേക്ക് കൈമാറുന്നതിലും പ്രായമായവരുടെ പങ്ക് വ്യക്തമാക്കുന്നതും ആയിരുന്നു. “നിങ്ങളുടെ സാക്ഷ്യത്തിന് നന്ദി പറയാനും നാസി തടങ്കലിൽ രക്തസാക്ഷിത്വം വരിച്ച ജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാനും ഞാൻ ഇവിടെയെത്തി” – ബ്രക്കിനെ അഭിവാദ്യം ചെയ്തുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.

ഓഷ്വിറ്റ്സ്, ഡാചൗ എന്നിവിടങ്ങളിലെ നാസി തടങ്കൽപ്പാളയങ്ങളിൽ മാതാപിതാക്കൾ, രണ്ട് സഹോദരന്മാർ, ഒരു സഹോദരി എന്നിവരോടൊപ്പം അകപ്പെട്ട ബ്രക്ക് അവിടെ നിന്നും രക്ഷപെടുകയായിരുന്നു. തടങ്കലിൽ വെച്ച് മാതാപിതാക്കളും ഒരു സഹോദരനും മരിച്ചു. ശേഷം 1945 ൽ സഖ്യകക്ഷികൾ ബ്രുക്കിനെയും സഹോദരങ്ങളേയും ബെർഗൻ-ബെൽസൺ ക്യാമ്പിൽ നിന്ന് മോചിപ്പിച്ചു.

1945 -ന് ശേഷം ബ്രക്ക് ഹംഗറിയിലേക്ക് മടങ്ങി, തുടർന്ന് സഹോദരിയോടൊപ്പം ചെക്കോസ്ലോവാക്യയിലേക്ക് പോയി. 16 വയസ്സുള്ളപ്പോൾ ആദ്യ വിവാഹം നടന്നു. ഇസ്രായേലിലേക്ക് താമസം മാറി. ഒരു വർഷത്തിനുശേഷം വിവാഹമോചനത്തിൽ അത് അവസാനിച്ചു. തുടർന്ന് രണ്ട് വിവാഹങ്ങളും വിവാഹമോചനങ്ങളും നടന്നു. പിന്നീട് ഇറ്റാലിയൻ കവി, ചലച്ചിത്ര സംവിധായകൻ, പരിഭാഷകൻ, തിരക്കഥാകൃത്ത് എന്നീ മേഖലകളിൽ പ്രവർത്തിച്ചിരുന്ന നെലോ റിസിയെ വിവാഹം കഴിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.