ഫ്രാന്‍സിസ് പാപ്പാ ലൊരേറ്റൊ സന്ദര്‍ശിക്കും

മാര്‍ച്ച് 25 ാം തിയതി തിങ്കളാഴ്ച, മംഗളവാര്‍ത്ത തിരുനാള്‍ ദിനത്തില്‍  ലൊരേറ്റൊയിലെ ദൈവമാതാവിന്റെ തീര്‍ത്ഥത്തിരുനട ഫ്രാന്‍സിസ് പാപ്പാ സന്ദര്‍ശിക്കും. ഇറ്റലിയുടെ വടക്കു കിഴക്കന്‍ നഗരമായ മാര്‍ക്കെയില്‍ ഏഡ്രിയാറ്റിക്ക് സമുദ്രതീരത്താണ് അതിപുരാതനമായ ലൊരേറ്റോ മേരിയന്‍ കേന്ദ്രം സ്ഥിതിചെയ്യുന്നത്.

മംഗളവാര്‍ത്താ തിരുനാള്‍ ദിവസം  പ്രാദേശിക സമയം രാവിലെ 9 മണിക്ക് ലൊരേറ്റോയില്‍ എത്തുന്ന പാപ്പായെ സ്ഥലത്തെ മേയറും പൗരപ്രമുഖരും, മെത്രാപ്പോലീത്ത ഫാബിയോ ദല്‍ ചീനും മറ്റു സഭാ പ്രതിനിധികളും ചേര്‍ന്ന് സ്വീകരിക്കും. 9.45-ന് മാതാവിന്റെ തീര്‍ത്ഥത്തിരുനടയില്‍ പാപ്പാ സമൂഹബലിയര്‍പ്പിക്കും. ദിവ്യബലിമദ്ധ്യേ വചനചിന്തകള്‍ പങ്കുവയ്ക്കും.

ദിവ്യബലിയുടെ അന്ത്യത്തില്‍ ഒക്ടോബറില്‍ നടന്ന യുവജനങ്ങള്‍ക്കായുള്ള മെത്രാന്മാരുടെ സിനഡുസമ്മേളനത്തിന്റെ ഫലപ്രാപ്തിയായ പ്രമാണരേഖയില്‍ (Post Synodal Document) പാപ്പാ ഒപ്പുവയ്ക്കുന്നതോടെ ഔദ്യോഗികമായി പ്രകാശിതമാകും. ”യുവജനങ്ങളും അവരുടെ ദൈവവിളിയും ജീവിത തിരഞ്ഞെടുപ്പുകളും” എന്നതാണ് ഈ പ്രബോധനരേഖയുടെ പ്രതിപാദ്യവിഷയം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.