ഫ്രാൻസിസ് പാപ്പായുടെ സന്ദർശനം ഇറാഖിൽ സ്വാധീനം ചെലുത്തി: കർദ്ദിനാൾ സാക്കോ

മാർച്ചിൽ ഫ്രാൻസിസ് പാപ്പ ഇറാഖിൽ നടത്തിയ ചരിത്രപരമായ സന്ദർശനം രാജ്യത്ത് ആഴത്തിൽ സ്വാധീനം ചെലുത്തിയതായി കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോ. സെപ്റ്റംബർ ഏഴിന് ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന 52 -ാമത് അന്തർദേശീയ ദിവ്യകാരുണ്യ കോൺഗ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“പാപ്പായുടെ സന്ദേശം മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ഇറാഖികളുടെയും ഹൃദയങ്ങളെ സ്പർശിച്ചു. ക്രിസ്ത്യാനികൾ അതിൽ അഭിമാനിക്കുന്നു. ഇപ്പോൾ ഇവിടെ അവരും വളരെ വിലമതിക്കപ്പെടുന്നു” – കർദ്ദിനാൾ കൂട്ടിച്ചേർത്തു.

2020 -ൽ നടക്കാനിരുന്ന ദിവ്യകാരുണ്യ കോൺഗ്രസ്, കോവിഡ് പകർച്ചവ്യാധി മൂലം 2021 -ലേക്ക് മാറ്റുകയായിരുന്നു. സെപ്റ്റംബർ 12 -ന് ബുഡാപെസ്റ്റിലെ ഹീറോസ് സ്ക്വയറിൽ ഫ്രാൻസിസ് മാർപാപ്പ അർപ്പിക്കുന്ന വിശുദ്ധ കുർബാനയോടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസ് സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.