ലോകത്തില്‍ നിന്ന് ദാരിദ്ര്യം എന്ന മഹാമാരിയെ അകറ്റണം; മാര്‍പാപ്പ

മഹാമാരിയ്ക്കു ശേഷമുള്ള ലോകം ഇപ്പോഴത്തേതു പോലെയാകില്ല എന്നും അതുകൊണ്ടു തന്നെ സമൂഹത്തിലെ ഏറ്റവും ദരിദ്രരായവരുടെ ജീവിതത്തിലേയ്ക്ക്
പ്രത്യേകം ശ്രദ്ധ കൊടുത്ത് അവരെ താങ്ങണമെന്നും മാര്‍പാപ്പ. പെന്തക്കുസ്താ ദിനത്തില്‍ കാത്തലിക് റിന്യൂവല്‍ ഇന്റര്‍നാഷണല്‍ സെര്‍വീസിന് അയച്ച വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം ഓര്‍മ്മപ്പെടുത്തിയത്.

‘ പരിശുദ്ധാത്മാവ് നമ്മെ നവീകരിക്കുമെന്നും പുതിയ സൃഷ്ടിയാക്കുമെന്നും സുഖപ്പെടുത്തുമെന്നും യേശു വാഗ്ദാനം ചെയ്തിരുന്നു. അതെ, പരിശുദ്ധാത്മാവ് നമ്മുടെ മുറിവുകളെ സുഖപ്പെടുത്തും.

ഇന്നത്തെ സാഹചര്യത്തില്‍ പരിശുദ്ധാത്മാവിന്റെ സഹായം നമുക്ക് കൂടുതലായി ആവശ്യമുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒരു ലോകത്തിലാണ് നാമിന്നുള്ളത്. സമൂഹത്തിലെ പാവപ്പെട്ടവരാണ് കൂടുതലായി സഹനം ഏറ്റു വാങ്ങിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ നമ്മുടെ സാക്ഷ്യത്തിലൂടെ യേശുവിന് ഈ ലോകത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ഉണ്ടാക്കണം. അതിനായുള്ള ശക്തിയും തീക്ഷ്ണതയും പരിശുദ്ധാത്മാവിനോട് നമുക്ക് യാചിക്കുകയും ചെയ്യാം’. പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.