മറ്റുള്ളവരുടെ ദാസനായി തീരുവാൻ ഓർമിപ്പിച്ചു കൊണ്ട് പാപ്പായുടെ കാലുകഴുകൾ ശുശ്രൂഷ

മറ്റുള്ളവരുടെ ശുശ്രൂഷകനാകുവാനുള്ള വലിയ ദൗത്യമാണ് ക്രിസ്തു നമ്മെ ഭരമേല്പിക്കുന്നതെന്നു ഫ്രാൻസിസ് പാപ്പാ ജയിൽവാസികളെ ഓർമ്മിപ്പിച്ചു. പെസഹാ വ്യാഴാഴ്ച ഫ്രാൻസിസ് പാപ്പാ, കാലുകഴുകൾ ശുശ്രൂഷ നടത്തിയ ഇറ്റലിയിലെ വെല്ലേത്രിയിലുള്ള കാസ ചിർകൊണ്ടാറിയാലേ ജയിലിലെ നിവാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാം നമ്മുടെ ഇടയിൽ തന്നെ കലഹിക്കുകയാണ്. എന്നാൽ ഈ കലഹത്തിന്റേതായ അവസ്ഥകൾ കടന്നുപോകും. കാരണം, നമ്മുടെ ഹൃദയങ്ങൾ അടിസ്ഥാനം ഇട്ടിരിക്കുന്നത് മറ്റുള്ളവർക്ക് ശുശ്രൂഷ ചെയ്ത ക്രിസ്തുവിന്റെ സ്നേഹത്തിലാണ്. മറ്റുള്ളവരുടെ ശുശ്രൂഷകനാവുക എന്നത് ക്രിസ്തുവിന്റെയും സുവിശേഷത്തിന്റെയും നിയമമാണ്. പാപ്പാ കൂട്ടിച്ചേർത്തു.

3 :30-നു പാപ്പ റോമിൽ നിന്ന് പുറപ്പെട്ടു. അഞ്ചുമണിയോടെ ജയിലിലെ പെസഹാ തിരുക്കർമ്മങ്ങൾ ആരംഭിച്ചു. തടവുകാരുടെ പാദങ്ങൾ കഴുകിയശേഷം അവരുമായി പാപ്പാ സംസാരിച്ചു. തുടർന്ന് 7 മണിയോടെ റോമിലേക്ക് മടങ്ങുകയും ചെയ്തു .