സാത്താന്റെ ആക്രമണത്തെക്കുറിച്ച് ജാഗ്രത പാലിക്കാൻ ക്രൈസ്തവരോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ

സാത്താന്റെ ആക്രമണത്തെക്കുറിച്ച് ജാഗ്രത പാലിക്കാൻ ക്രൈസ്തവരോട് ആഹ്വാനം ചെയ്തുകൊണ്ട് ഫ്രാൻസിസ് പാപ്പ. നിലവിലെ സാഹചര്യത്തിൽ ദൈവാലയങ്ങൾ അടച്ചിടുന്നതിനാൽ ക്രൈസ്തവസമൂഹം വിഭജിക്കപ്പെട്ടു പോകുന്നുവെന്നും എന്നാൽ പരിശുദ്ധാത്മാവ് ഈ ഒരു അടച്ചിടൽ ആഗ്രഹിക്കുന്നില്ലെന്നും എല്ലാവരെയും സ്വീകരിച്ചുകൊണ്ടുള്ള ഒരു സമൂഹത്തെയാണ് ദൈവം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എളിമയുള്ളതും തുറന്നതുമായ ഒരു സമൂഹമായും പ്രലോഭനങ്ങളെ മറിക്കടക്കാനുള്ള കൃപയ്ക്കായും വിശ്വാസികൾ പ്രാർത്ഥിക്കണമെന്നും പാപ്പാ കൂട്ടിച്ചേർത്തു. തിന്മയുടെ ശക്തി അതിന്റെ എല്ലാവിധ കൗശലവും നമ്മോട് പ്രയോഗിക്കും. പക്ഷേ അവിടുന്ന് തിന്മയെ പുറത്താക്കിയതുപോലെ തന്നെ ക്രിസ്തുവിന്റെ ശിഷ്യർ തിന്മയെ പുറത്താക്കാൻ പ്രത്യേകശ്രമം നടത്തണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.