ദുർബലരുടെ അവകാശങ്ങൾ സംരക്ഷിക്കുക: നിയമപാലകരോട് ഫ്രാൻസിസ് മാർപാപ്പ 

സമൂഹത്തിലെ ഏറ്റവും ദുർബലരായ അംഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് കത്തോലിക്കാ നിയമപാലകരോട് ഫ്രാൻസിസ് മാർപാപ്പ  അഭ്യർത്ഥിച്ചു. ഇറ്റലിയിലെ കത്തോലിക്കാ നിയമപാലകരുടെ പ്രതിനിധികളോട് വെള്ളിയാഴ്ച സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുർബലരെ സംരക്ഷിക്കുക എന്നത് അടിയന്തിര ദൗത്യമാണെന്നും പാപ്പ കൂട്ടിച്ചേർത്തു.

മൗലികാവകാശങ്ങളും, മാന്യമായ ജീവിതത്തിനുള്ള അവകാശവും, ശാരീരികവും മാനസികവും ആത്മീയവുമായ പരിചരണവും, ന്യായമായ വേതനവും  നിഷേധിക്കുന്നത് മനുഷ്യന്റെ അന്തസിനെ തന്നെ നിഷേധിക്കലാണെന്ന് പാപ്പാ പറഞ്ഞു.

ക്രിസ്ത്യൻ ധാർമ്മിക തത്വങ്ങൾ ജീവിക്കാൻ ശ്രമിക്കുന്ന നിയമവിദഗ്ധരെ ഒരുമിച്ചു കൊണ്ടുവരുന്നതിന് സഹായിക്കുകയാണ് ഇറ്റാലിയൻ കാത്തലിക് നിയമപാലകരുടെ യൂണിയൻ ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.