വി. സ്നാപകയോഹന്നാന്റെ മാതൃക അനുകരിക്കാൻ വിശ്വാസികളോട് ആഹ്വാനം ചെയ്ത് പാപ്പാ

വെളിച്ചത്തിന് സാക്ഷ്യം നല്‍കാൻ ദൈവം അയച്ച വി. സ്നാപകയോഹന്നാന്റെ വിനയത്തിന്റെ മാതൃക അനുകരിക്കാൻ വിശ്വാസികളെ ക്ഷണിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ. ദൈവത്തിന്റെ കുഞ്ഞാടിനെ ചൂണ്ടിക്കാണിച്ചവന്റെ എളിയസാക്ഷ്യത്തെ നമുക്ക് അനുകരിക്കാമെന്ന് പാപ്പാ പറഞ്ഞു. സാർവ്വത്രികസഭ എല്ലാ വർഷവും ജൂൺ 24-നാണ് സ്നാപകയോഹന്നാന്റെ ജനനത്തിരുനാൾ ആഘോഷിക്കുന്നത്.

“സ്നാപകന്റെ മദ്ധ്യസ്ഥതയിലൂടെ നമുക്കോരോരുത്തർക്കും സമൃദ്ധമായ കൃപ ലഭിക്കും. മിശിഹായുടെ മുൻഗാമിയായ പ്രവാചകനായിരുന്നു അദ്ദേഹം. അദ്ദേഹം നമ്മുടെ ജീവിതത്തിന് ഒരു ഉത്തേജനമാണ്. ധൈര്യത്തിന്റെ സുവിശേഷമാണ് സ്നാപകൻ പ്രസംഗിച്ചത്. സുവിശേഷത്തിന് ധൈര്യമായി സാക്ഷ്യം വഹിക്കാൻ അദ്ദേഹത്തിൽ നിന്ന് നമുക്ക് കരുത്താർജ്ജിക്കാം” – പാപ്പാ പറഞ്ഞു.

തിരുനാൾ ദിനത്തിന്റെ പ്രത്യേക പ്രാർത്ഥനയും ആശംസയും വിശ്വാസികൾക്ക് നേർന്നുകൊണ്ടായിരുന്നു പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.