വിശ്വാസം പരസ്പരം പങ്കുവയ്‌ക്കേണ്ട ഒരു മൂല്യമെന്ന് മാര്‍പാപ്പ

വിശ്വാസമെന്നത് പരസ്പരം പങ്കുവയ്‌ക്കേണ്ട ഒരു മൂല്യമാണെന്നും മറിച്ച് ആരെയും ബോധ്യപ്പെടുത്താന്‍ വേണ്ടിയുള്ളതല്ലെന്നും മാര്‍പാപ്പ. ട്വിറ്ററില്‍ കുറിച്ച സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്. പാപ്പായുടെ വാക്കുകള്‍ ഇങ്ങനെ…

“പ്രേഷിത ചൈതന്യമില്ലാത്ത വിശ്വാസം ഒരിക്കലും വിശ്വാസമല്ല. വിശ്വാസം നമ്മില്‍ നിന്നും മറ്റുള്ളവരിലേയ്ക്കു പ്രസരിക്കേണ്ട ചൈതന്യമാണ്. അതിനാല്‍ അത് പ്രചരിപ്പിക്കേണ്ടതാണ്. ആരെയും ബോധ്യപ്പെടുത്താന്‍ വേണ്ടിയല്ല, ഒരു മൂല്യമായി പങ്കുവയ്ക്കുവാന്‍ വേണ്ടിയാണ്. വിശ്വാസം തുറവോടെ ജീവിക്കുവാനും സുതാര്യമായി പങ്കുവയ്ക്കുവാനും സഹായിക്കണമേയെന്ന് ദൈവത്തോടു പ്രാര്‍ത്ഥിക്കാം.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.