കുമ്പസാരം ആനന്ദത്തിന്റെ കൂദാശയാണെന്നു ഫ്രാൻസിസ് പാപ്പാ

ആനന്ദത്തിന്റെ കൂദാശയായ കുമ്പസാരത്തിലേയ്ക്ക് തിരിയാനും ഹൃദയത്തിൽ സമാധാനവും സ്വാതന്ത്ര്യവും സൂക്ഷിക്കാൻ ദൈവത്തിൽ നിന്ന് ലഭിച്ച പാപമോചനവരം സ്വീകരിക്കാനും യുവജനങ്ങളെ ഉദ്ബോധിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ. ഒപ്പം കഴിഞ്ഞ കാലത്തെ വേദനയ്ക്കും ഭയത്തിനും അപ്പുറത്തേയ്ക്ക് പോകാൻ സ്ലോവാക്യയിലെ ജിപ്സി സമൂഹത്തെ പാപ്പാ ഓർമ്മിപ്പിച്ചു.

“തങ്ങളെ തന്നെ താഴ്ത്തപ്പെടുന്നവരായിട്ടല്ല മറിച്ച് പിതാവിന്റെ ആലിംഗനം സ്വീകരിക്കാൻ ആഗ്രഹിക്കുന്ന കുട്ടികളെപ്പോലെയാണ് കുമ്പസാരത്തെ കാണേണ്ടത്. എല്ലാ സാഹചര്യങ്ങളിലും പിതാവ് നമ്മെ ഉയർത്തുന്നു. അവൻ എല്ലാ പാപങ്ങളും ക്ഷമിക്കും. അവിടുന്ന് ഇപ്പോഴും ക്ഷമിക്കുന്നവനാണ്,” പാപ്പാ പറഞ്ഞു. കുമ്പസാരത്തിനായി പോകുമ്പോൾ ലജ്ജിക്കേണ്ട ആവശ്യമില്ലെന്നും ദൈവം ഒരിക്കലും നിങ്ങളെക്കുറിച്ച് ലജ്ജിക്കുന്നില്ലെന്നും പാപ്പാ കൂട്ടിച്ചേർത്തു. സ്ലോവാക്യൻ സന്ദർശനത്തിൽ യുവജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പാ.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.