ഫ്രാൻസിസ് മാർപാപ്പ കാനഡ സന്ദർശിക്കും

കാനഡ സന്ദർശിക്കാനുള്ള കനേഡിയൻ ബിഷപ്പുമാരുടെ ക്ഷണം സ്വീകരിച്ച് ഫ്രാൻസിസ് മാർപാപ്പ. ഒക്ടോബർ 27 -ന് വത്തിക്കാൻ പ്രസ് ഓഫീസ്, കാനഡ സന്ദർശിക്കാനുള്ള തന്റെ സന്നദ്ധത മാർപാപ്പ അറിയിച്ചതായി വെളിപ്പെടുത്തി. അതേ സമയം തീയതി പ്രഖ്യാപിച്ചിട്ടില്ല.

രോഗശാന്തിയുടെയും അനുരഞ്ജനത്തിന്റെയും തീർത്ഥാടനത്തിനായി കാനഡ സന്ദർശിക്കാനുള്ള തങ്ങളുടെ ക്ഷണം ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചതിനെ കനേഡിയൻ ബിഷപ്പുമാരുടെ സമ്മേളനം സ്വാഗതം ചെയ്തു.

“അനുരഞ്ജനത്തിലേക്കും രോഗശാന്തിയിലേക്കുമുള്ള യാത്രയിൽ ഫ്രാൻസിസ് പാപ്പായുടെ കാനഡ സന്ദർശനം ഒരു സുപ്രധാന നാഴികക്കല്ലായിരിക്കുമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു” – ബിഷപ്പ്സ് കോൺഫറൻസിന്റെ പ്രസിഡന്റ് ബിഷപ്പ് റെയ്മണ്ട് പോയിസൺ ഒക്ടോബർ 27 -ന് പറഞ്ഞു.

കാനഡയിൽ നിന്നുള്ള വിവിധ തദ്ദേശീയ ഗോത്രങ്ങളുടെ പ്രതിനിധികളുമായി വത്തിക്കാനിൽ ഡിസംബർ 17 മുതൽ 20 വരെയുള്ള തീയതികളിൽ ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.