വത്തിക്കാനിലെ സുരക്ഷാ സേനയ്ക്കും പോലീസുകാര്‍ക്കുമായി പ്രാർത്ഥിച്ച് മാർപാപ്പ

ഇറ്റാലിയൻ പോലീസിന്റെ രക്ഷാധികാരിയും സംരക്ഷകനുമായ മിഖായേൽ മാലാഖയുടെ തിരുനാളിനോട് അനുബന്ധിച്ച് വത്തിക്കാനിലെ സുരക്ഷാ സേനയ്ക്കും പോലീസുകാര്‍ക്കുമായി വിശുദ്ധ കുർബാന അർപ്പിച്ചു പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പാ. സെപ്റ്റംബർ 26 ശനിയാഴ്ച ഇറ്റാലിയൻ സമയം വൈകുന്നേരം 5:00 മണിക്ക് സെൻറ് പീറ്റേഴ്‌സ് ബസലിക്കയിലെ ചെയർ ഓഫ് സെൻറ് പീറ്ററിലായിരുന്നു ബലിയർപ്പണം.

ദൈവത്തിലേക്കുള്ള ഹൃദയ പരിവർത്തനം ഒരാളുടെ ജീവിതത്തെ തന്നെ മാറ്റിമറയ്ക്കും. ദൈവത്തെ കണ്ടുമുട്ടാൻ ഇപ്പോഴും നമ്മുടെ ഹൃദയം തുറന്നിരിക്കണം. അതാണ് യഥാർത്ഥ പരിവർത്തനം. പരിവർത്തനത്തിന്റെ പാത സേവനത്തിന്റേതാണ്. സേവനത്തിലേക്ക് അടുക്കുമ്പോൾ എല്ലാം ക്രിസ്തുവിനെ അനുകരിക്കുക.” – പാപ്പാ പറഞ്ഞു.

സേവനം സ്നേഹമാണ്, അത് ദാനധർമ്മമാണ്, അത് അടുപ്പമാണ്. ക്ഷമിക്കാനും മാനസാന്തരപ്പെടാനും ദൈവം യേശുക്രിസ്തുവിൽ തിരഞ്ഞെടുത്ത പാതയാണ് സേവനം. പാപ്പാ ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.