യുഎന്‍ സമുന്നത സമ്മേളനത്തെ ഫ്രാന്‍സിസ് പാപ്പാ അഭിസംബോധന ചെയ്യും

സെപ്റ്റംബര്‍ 15-ന് ന്യൂയോര്‍ക്ക് ആസ്ഥാനത്ത് ആരംഭിച്ച യുഎന്‍ -ന്റെ 75-ാമത് പൊതുസമ്മേളനത്തിന്റെ ഭാഗമായി “നാം ആഗ്രഹിക്കുന്ന ഭാവി ലോകം” എന്ന സമുന്നത ചര്‍ച്ചാസമ്മേളനത്തെ ഫ്രാന്‍സിസ് പാപ്പാ അഭിസംബോധന ചെയ്യുമെന്ന കാര്യം വത്തിക്കാന്റെ പ്രസ്സ് ഓഫിസ് മേധാവി വ്യാഴാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചു. ചരിത്രപ്രധാനമായ ഈ യുഎന്‍ അസംബ്ലി നടക്കുന്നത് ലോകം മുഴുവനും ഒരു മഹാമാരിയുടെ പിടിയില്‍ ക്ലേശിക്കുന്ന സമയത്താണെന്നത് സമ്മേളനത്തിന്റെ മുഖ്യധാരാ ചിന്തകളെ സ്വാധീനിക്കുന്ന വസ്തുതയാണ്.

ഫലവത്തും ബഹുമുഖങ്ങളുമായ രീതിയില്‍ മാനവികതയുടെ ഈ പ്രതിസന്ധിയെ നേരിടുന്നതിനായി എങ്ങനെ, കൂട്ടായ സമര്‍പ്പണത്തോടെ പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താം എന്ന് ലോകരാഷ്ട്ര പ്രതിനിധികള്‍ ചിന്തിക്കുന്ന സമ്മേളനത്തെയാണ് വത്തിക്കാനില്‍ നിന്നും ഓണ്‍ലൈനില്‍ ഫ്രാന്‍സിസ് പാപ്പാ അഭിസംബോധന ചെയ്യുവാന്‍ പോകുന്നത്.

പ്രശ്നപരിഹാരങ്ങള്‍ക്കും നേരായ ദിശയില്‍ മാനവികതയുടെ നന്മയ്ക്കായുള്ള നിലപാടുകള്‍ കണ്ടെത്തുവാനും സംയോജിത മാനവികതയുടെ ദര്‍ശനവും ആത്മീയപ്രകാശവുമുള്ള പാപ്പായുടെ വാക്കുകള്‍ ഏറെ സഹായിക്കുമെന്നാണ് സകലരുടെയും പ്രത്യാശ. തുര്‍ക്കിയുടെ പ്രശസ്തനും പക്വമയനുമായ നയതന്ത്രജ്ഞന്‍, വോള്‍ക്കന്‍ ബോസ്‌കീറാണ് സമ്മേളനത്തിന്റെ നിയുക്ത പ്രസിഡന്റ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.