ഫ്രാൻസിസ് പാപ്പാ കാറ്റക്കിസ്റ്റ് മന്ത്രാലയത്തെ അഭിസംബോധന ചെയ്ത് കത്തയയ്ക്കും

കാറ്റക്കിസ്ററ് മന്ത്രാലയത്തെ അഭിസംബോധന ചെയ്തുകൊണ്ടുളള ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക കത്ത് അടുത്ത ആഴ്ച പ്രസിദ്ധീകരിക്കുമെന്ന് പാപ്പായുടെ പ്രസ് ഓഫീസ് അറിയിച്ചു. 1990 -ലെ ജോൺ പോൾ രണ്ടാമൻ മാർപാപ്പായുടെ ചാക്രിക ലേഖനമായ ‘റിഡംപ്റ്റോറിസ് മിസ്സിയോ’യിലൂടെ സഭയിലെ ‘ഒഴിവാക്കാനാകാത്ത സുവിശേഷകൻമാർ’ എന്നാണ് കാറ്റെക്കിസ്റ്റുകളെ വിശേഷിപ്പിച്ചത്. അതിനാൽ തന്നെ ഫ്രാൻസിസ് പാപ്പായുടെ വരുവാനിരിക്കുന്ന കത്ത് വളരെ പ്രസക്തമായ ഒന്നാണ്.

സഭയുടെ കെട്ടിപ്പടുക്കലിലും വിശ്വാസികളുടെ ജീവിതത്തിൽ ക്രിസ്തുവിനെ പകരുവാനും ലോകമെമ്പാടുമുള്ള കാറ്റക്കിസ്റ്റുകൾ ശുശ്രൂഷ ചെയ്യുന്നു. കഴിഞ്ഞ കാലത്തിലെയും വർത്തമാന കാലത്തിലെയും സുവിശേഷ വൽക്കരണത്തിനു സഹായിക്കുന്ന കാറ്റെക്കിസ്റ്റുകൾ മിഷനറി സഭയുടെ അഭിമാനമാണ്. ആമസോൺ മേഖലയിലെ ഇത്തരം നേതൃത്വത്തെ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നു ഫ്രാൻസിസ് പാപ്പാ മുൻപ് നിർദ്ദേശിച്ചിരുന്നു.

സഭയുടെ യാഥാർത്ഥവും ആത്മാർത്ഥവുമായ ഒരു ശുശ്രൂഷയായി കാറ്റക്കിസ്റ്റുകളുടെ സേവങ്ങളെ അംഗീകരിക്കണമെന്ന് മുൻപ് പാപ്പാ നൽകിയ വിഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.