പ്രകൃതി വിനാശത്തിന്‍റെ പ്രത്യാഘാതങ്ങളെ ഓർമിപ്പിച്ചു ഫ്രാന്‍സിസ് പാപ്പാ

പ്രകൃതിയെ നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പാരിസ്ഥിതികവും സാമൂഹികവും മാനവികവുമായ പ്രത്യാഘാതങ്ങളുണ്ടെന്ന് ഓർമിപ്പിച്ചു ഫ്രാൻസിസ് പാപ്പാ. തന്നെ കാണാനെത്തിയ ഒരു കൂട്ടം ഫ്രഞ്ച് പരിസ്ഥിതിവാദികളുടെ സംഘത്തെ അവരുടെ മെത്രാന്മാര്‍ക്കൊപ്പം കൂടിക്കാഴ്ചയില്‍ സ്വീകരിച്ചുകൊണ്ടു നൽകിയ പ്രഭാഷണത്തിലാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്.

പൊതുഭവനമായ ഭൂമിയുടെ ജീര്‍ണ്ണാവസ്ഥയാണ് നാമിന്നു കാണുന്നത്. ഭൂമിയുടെ ജീര്‍ണ്ണതയ്ക്ക് കാരണമാക്കുന്ന മാനവികതയുടെ വ്രണിതഭാവമാണ് കൊറോണ വൈറസ് ബാധയായി ലോകം മുഴുവനും ഇന്നു പടര്‍ന്നുപിടിച്ചിരിക്കുന്നത്. ഭൂമിയുടെ വികസനത്തില്‍ പങ്കുചേരുന്ന മനുഷ്യര്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതുപോലെ, അതിന്‍റെ ജീര്‍ണ്ണതയും പരിണിതഫലവും പാരിസ്ഥിതികം മാത്രമല്ല സാമൂഹികവും മാനവികവുമായ പ്രതിസന്ധികളായി മനുഷ്യര്‍ അനുഭവിക്കേണ്ടി വരുമെന്ന് പാപ്പാ വ്യക്തമാക്കി.

പാരിസ്ഥിതിക പ്രശ്നങ്ങളുടെ അടിയന്തിരാവസ്ഥയെ സംബന്ധിച്ച് അവബോധം എല്ലാ തലങ്ങളിലും – രാഷ്ട്രീയവും സാമ്പത്തികവുമായ തിരഞ്ഞെടുപ്പിന്‍റെ തലമായ വ്യവസായ മേഖലകളിലും എടുത്തിട്ടുണ്ട്. എന്നാല്‍ ഒത്തിരികാര്യങ്ങള്‍ ഈ മേഖലയില്‍ ചെയ്യുവാനുള്ളതിനാല്‍ പൊതുവെ പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളില്‍ ഒരു മന്ദഗതിയും പിറകോട്ടു പോക്കും കാണുന്നുണ്ടെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.