“സഭയ്ക്ക് നിങ്ങളെ ആവശ്യമുണ്ട്” – അംഗവൈകല്യമുള്ളവരോട് ഫ്രാൻസിസ് മാർപാപ്പ

കത്തോലിക്കാ സഭക്ക് എല്ലാവരുടെയും പങ്കാളിത്തം ആവശ്യമാണെന്നും അംഗവൈകല്യമുള്ളവരെ കൂദാശകളിൽ നിന്ന് ഒഴിവാക്കരുതെന്നും ഫ്രാൻസിസ് പാപ്പ. വികലാംഗരുടെ അന്താരാഷ്ട്ര ദിന സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഡിസംബർ മൂന്നിനാണ് വികലാംഗരുടെ അന്തർദേശീയ ദിനം.

“വൈകല്യത്തോടെ ജീവിക്കുന്ന നിങ്ങളോട് നേരിട്ട് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ക്രിസ്തുവുമായുള്ള സൗഹൃദം നമ്മെ വീണ്ടെടുക്കുകയും വ്യത്യാസങ്ങളെ ഒരു നിധിയായി മനസ്സിലാക്കാൻ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നു. എന്തെന്നാൽ യേശു നമ്മെ വേലക്കാർ, സ്‌ത്രീകൾ, പുരുഷന്മാർ എന്നിങ്ങനെയല്ല മറിച്ച്‌, സുഹൃത്തുക്കൾ എന്നാണ്‌ വിളിക്കുന്നത്‌. പിതാവിൽ നിന്ന്‌ തനിക്കു ലഭിച്ചതെല്ലാം അറിയാൻ യോഗ്യരായ വിശ്വസ്‌തർ” – നവംബർ 25 -ലെ സന്ദേശത്തിൽ മാർപാപ്പ പറഞ്ഞു.

ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം അച്ചടിയിലും വീഡിയോ രൂപത്തിലും അമേരിക്കൻ ആംഗ്യഭാഷയിലും ഇറ്റാലിയൻ ആംഗ്യഭാഷയിലും വിവർത്തനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.