വി. ഇരണേവൂസിനെ ‘ഡോക്ടർ ഓഫ് ദി യൂണിറ്റി’ ആയി ഉയർത്താൻ ഒരുങ്ങി പാപ്പാ

ലിയോണിലെ വി. ഇരണേവൂസിനെ ‘ഡോക്ടർ ഓഫ് ദി യൂണിറ്റി’ ആയി ഉയർത്താൻ ഒരുങ്ങി ഫ്രാൻസിസ് പാപ്പാ. സിനഡാലിറ്റി, പ്രൈമസി എന്നിവയെക്കുറിച്ച് ഒരുമിച്ച് പഠനം നടത്തിയ കത്തോലിക്കാ, ഓർത്തഡോക്സ് ദൈവശാസ്ത്രജ്ഞരുടെ ഒരു ഗ്രൂപ്പായ സെന്റ് ഐറേനിയസ് വർക്കിംഗ് ഗ്രൂപ്പിനുള്ള സന്ദേശത്തിലാണ് മാർപ്പാപ്പ ഈ പ്രഖ്യാപനം നടത്തിയത്.

“കിഴക്കും പടിഞ്ഞാറുമുള്ള വിശ്വാസികൾക്കിടയിൽ അദ്ദേഹം മികച്ച ആത്മീയവും ദൈവശാസ്ത്രപരവുമായ ഒരു പാലമായിരുന്നു. ഇരണേവൂസ് എന്ന പേരിൽ തന്നെ ‘സമാധാനം’ എന്ന ആശയം അടങ്ങിയിരിക്കുന്നു.” -പാപ്പാ പറഞ്ഞു.

കത്തോലിക്കരും ഓർത്തഡോക്സ് ക്രിസ്ത്യാനികളും ബഹുമാനിക്കുകയും ക്രിസ്തുവിന്റെ മാനവികതയുടെയും ദൈവികതയുടെയും സംരക്ഷണത്തിനായി ജ്ഞാനവാദത്തിന്റെ പാഷണ്ഡതകളെ നിരാകരിക്കുകയും ചെയ്ത രണ്ടാം നൂറ്റാണ്ടിലെ ബിഷപ്പും എഴുത്തുകാരനുമാണ് വി. ഇരണേവൂസ്. ‘ഡോക്ടർ ഓഫ് ദി ചർച്ച്’ പദവി ലഭിക്കുന്ന ആദ്യത്തെ രക്തസാക്ഷിയാണ് വി. ഇരണേവൂസ്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.