റോമിലെ മ്യാന്‍മാര്‍ സ്വദേശികളോടൊപ്പം പാപ്പാ കുര്‍ബാനയര്‍പ്പിക്കും

Nuns hold a flag of Myanmar prior to the Pope's weekly Angelus prayer followed by the recitation of the Regina Coeli on April 25, 2021 at St. Peter's Square in The Vatican. (Photo by Alberto PIZZOLI / AFP)

ഈശോയുടെ സ്വര്‍ഗാരോഹണ തിരുനാള്‍ ദിനമായ മേയ് 16 ഞായറാഴ്ച, റോമില്‍ ജീവിക്കുന്ന മ്യാന്‍മാര്‍ സ്വദേശികളോടൊപ്പം ബലിയര്‍പ്പിച്ചുകൊണ്ട് പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന രാജ്യത്തിന് പാപ്പാ പിന്തുണയറിയിക്കും.

രാജ്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മ്യാന്‍മാര്‍ സ്വദേശികളായ വൈദികരും സന്യസ്തരും റോമില്‍ ഒത്തുചേര്‍ന്നിരുന്നു. റോമില്‍ പഠിക്കുന്നവരും വിവിധ സന്യാസ സമൂഹങ്ങളില്‍ അംഗങ്ങളായുള്ളവരും മ്യാന്‍മര്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ എത്തിയിരുന്നു. ഫെബ്രുവരി ഒന്നാം തീയതി പട്ടാളം ഭരണം പിടിച്ചെടുത്ത മ്യാന്‍മാറില്‍, ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നും മ്യാന്‍മാറിന്റെ ഐക്യത്തെ പ്രതിനിധാനം ചെയ്ത് രൂപമെടുത്ത പുതിയ സര്‍ക്കാരിനെ അന്താരാഷ്ട്രസമൂഹം അംഗീകരിക്കണമെന്നും അവര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മാര്‍പാപ്പയും അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.