ഇറ്റാലിയന്‍ ദ്വീപ് സന്ദര്‍ശനത്തിന്റെ ഏഴാം വാര്‍ഷികാചരണത്തിന് ഒരുങ്ങി മാര്‍പാപ്പ

ഇറ്റാലിയന്‍ ദ്വീപായ ലാംപെഡുസ്വായിലേയ്ക്ക് നടത്തിയ സന്ദര്‍ശത്തിന്റെ ഏഴാം വാര്‍ഷികാചരണത്തിന് ഫ്രാന്‍സിസ് പാപ്പാ ഒരുങ്ങുന്നതായി വത്തിക്കാന്‍ പ്രസ്സ് ഓഫീസ് ഡയറക്ടര്‍ മത്തയോ ബ്രൂണി.

വാര്‍ഷിക ദിനമായ ജൂലൈ എട്ടാം തീയതി റോമന്‍ സമയം രാവിലെ പതിനൊന്നു മണിയ്ക്ക് കാസാ സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ പാപ്പാ ദിവ്യബലി അര്‍പ്പിക്കും. നിലവിലെ സാമൂഹ്യ അവസ്ഥ പരിഗണിച്ച് ചുരുക്കം ആളുകള്‍ മാത്രമേ പാപ്പായോടൊപ്പം ദിവ്യബലിയില്‍ പങ്കാളികളാവുകയുള്ളൂ.

2013 ജൂലൈ എട്ടിനാണ് ഫ്രാന്‍സിസ് പാപ്പാ ഇറ്റാലിയന്‍ ദ്വീപായ ലാംപെഡുസ്വായിലേയ്ക്ക് സന്ദര്‍ശനം നടത്തിയത്. റോമിനു പുറത്തേയ്ക്ക് പാപ്പാ നടത്തിയ ആദ്യയാത്ര കൂടിയായിരുന്നു അത്. അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നുള്ള മെഡിറ്ററേനിയന്‍ കടന്നെത്തിയ അഭയാര്‍ത്ഥികളായിരുന്നു അന്നവിടെ ബഹുഭൂരിഭാഗവും. കുടിയേറ്റക്കാരോടും അഭയാര്‍ത്ഥികളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പാപ്പായുടെ പ്രസ്തുത സന്ദര്‍ശനം വളരെയേറെ ശ്രദ്ധേയമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.