വിശുദ്ധിയിലേക്കുള്ള വളർച്ചയ്ക്ക് ആത്മീയ പോരാട്ടം ആവശ്യമാണ്: ഫ്രാൻസിസ് പാപ്പാ

ക്രിസ്തീയ ജീവിതത്തിൽ വിശുദ്ധിയിലേക്ക് വളരാൻ ദൃഢചിത്തതയും ആത്മീയ പോരാട്ടവും ആവശ്യമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. ഞായറാഴ്ച പാപ്പാ തന്റെ ഏഞ്ചൽസ് പ്രസംഗത്തിൽ പറഞ്ഞതാണ് ഇക്കാര്യം.

“ത്യാഗപൂർണ്ണമായ ആത്മീയ പോരാട്ടമില്ലാതെ വിശുദ്ധിയിലേക്കുള്ള പാതയില്ല. വ്യക്തിപരമായ പവിത്രതയ്ക്കായുള്ള ഈ പോരാട്ടത്തിന് കൃപ ആവശ്യമാണ്. നന്മയ്ക്കായി പോരാടുക, പ്രലോഭനങ്ങളിൽ വീഴാതിരിക്കുവാൻ യത്നിക്കുക. നമ്മുടെ ഭാഗത്തുനിന്ന് നമുക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യുക.” – പാപ്പാ പറഞ്ഞു.

മെച്ചപ്പെട്ട ജീവിതം തിരഞ്ഞെടുക്കാനും അയൽക്കാരോട് ദയ കാണിക്കാനും സദ്‌ഗുണങ്ങൾ വളർത്തിയെടുക്കാനും ആത്മീയ പോരാട്ടം നമ്മെ സഹായിക്കുന്നു. ആന്തരിക പരിവർത്തനത്തിനായി നാം എപ്പോഴും ദൈവത്തോട് പ്രാർത്ഥിക്കണം. ദൈവേഷ്ടത്തിനായി നമ്മെത്തന്നെ കൂടുതൽ വിട്ടുകൊടുക്കുവാനും നമ്മുടെ സഹോദരീ സഹോദരന്മാരോടുള്ള സ്നേഹത്തിൽ കൂടുതൽ വളരുവാനും ആഗ്രഹിക്കുക. പാപ്പാ ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.