ഒരു മില്യണ്‍ കോവിഡ് വാക്‌സിന്‍ നല്‍കിയതിന് സൗത്ത് കൊറിയന്‍ മെത്രാന്മാര്‍ക്ക് മാര്‍പാപ്പയുടെ നന്ദി

ദരിദ്രരോട് അനുകമ്പ പ്രകടിപ്പിച്ചുകൊണ്ട് ഒരു മില്യണ്‍ കോവിഡ് വാക്‌സിന്‍ സമ്മാനിച്ച സൗത്ത് കൊറിയന്‍ മെത്രാന്മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ഫ്രാന്‍സിസ് പാപ്പാ അവര്‍ക്ക് കത്തയച്ചു. ക്രിസ്തീയ ഉപവിയുടെ മഹത്തായ തെളിവാണ് നിങ്ങള്‍ ഈ പ്രവര്‍ത്തിയിലൂടെ പ്രകടിപ്പിച്ചിരിക്കുന്നതെന്നും ഇത് തന്റെ ഹൃദയത്തെ സ്പര്‍ശിച്ചുവെന്നും പാപ്പാ കത്തില്‍ പരാമര്‍ശിച്ചു. നിങ്ങള്‍ക്ക് ഇക്കാര്യത്തില്‍ നന്ദി പറയാന്‍ ആഗ്രഹിക്കുന്നതായും പാപ്പാ കുറിച്ചു.

ശൈത്യകാല ജനറല്‍ സമ്മേളനത്തിലാണ് വാക്‌സിന്‍ ഷെയറിംഗ് കാമ്പയിനിന്റെ ഭാഗമാകാനുള്ള തീരുമാനം കൊറിയന്‍ മെത്രാന്‍സംഘം പ്രഖ്യാപിച്ചത്. കഴിഞ്ഞ ഈസ്റ്റര്‍ ഞായറാഴ്ചയായിരുന്നു അതിന് തുടക്കം കുറിച്ചത്. നവംബര്‍ 27 വരെയാണ് കാമ്പയിന്‍ നടക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.