വിരമിച്ച പത്രപ്രവര്‍ത്തകന്‍റെ സേവനത്തിന് നന്ദി അറിയിച്ചു ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍റെ ഇറ്റാലിയന്‍ ദിനപത്രമായ ലൊസര്‍വത്തോരെ റൊമാനോയുടെ ഡയറക്ടര്‍ സ്ഥാനത്തുനിന്നും വിരമിച്ച പ്രഫസര്‍ ജൊവാന്നി മരിയ വിയാന് നന്ദി അറിയിച്ച് ഫ്രാന്‍സിസ് പാപ്പാ. 2007-മുതല്‍ 2018 ഡിസംബര്‍വരെ, നീണ്ടകാല സേവനം സഭയ്ക്കുവേണ്ടി സ്തുത്യര്‍ഹമായി നല്‍കിയ ജൊവാന്നി വിയാന് പാപ്പാ ഫ്രാന്‍സിസ് നന്ദിയര്‍പ്പിച്ചത്.

സഭയുടെ പ്രബോധനാധികാരത്തോടും പ്രബോധനങ്ങളോടുമുള്ള ജൊവാന്നിയുടെ വിശ്വസ്തതയും സമര്‍പ്പണവും മാതൃകാപരമെന്ന് പാപ്പാ വിശേഷിപ്പിച്ചു. “ലൊസര്‍വത്തോരെ റൊമാനോ”യിലൂടെ തന്‍റെ സഭാനവീകരണ പദ്ധതികളെ സമയാസമയങ്ങളില്‍ പിന്‍തുണച്ചതിനും, അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൃത്യമായും സമയബദ്ധമായും ചെയ്യുന്നതിലും കാണിച്ച വ്യക്തിപരമായ ശുഷ്ക്കാന്തിക്കും ലഭ്യതയ്ക്കും പാപ്പാ ഫ്രാന്‍സിസ് അദ്ദേഹത്തെ പ്രത്യേകം ശ്ലാഘിക്കുകയും കൃതജ്ഞതയര്‍പ്പിക്കുകയും ചെയ്തു. ഈ പിന്‍തുണ പ്രാര്‍ത്ഥനയിലൂടെയും സഹകരണത്തിലൂടെയും ഇനിയും തനിക്കു ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും പാപ്പാ പ്രസ്താവിച്ചു.

66 വയസ്സുകാരന്‍ ജൊവാന്നി വിയാന്‍റെ കുടുംബത്തെയും, അദ്ദേഹത്തിന്‍റെ തുടര്‍ന്നുള്ള ജീവിതപദ്ധതികളെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെയെന്നു പ്രാര്‍ത്ഥിച്ചുകൊണ്ടും അപ്പസ്തോലിക ആശീര്‍വ്വാദം നല്കിക്കൊണ്ടുമാണ് പാപ്പാ വ്യക്തിപരമായ കത്ത് ഉപസംഹരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.