‘മുഴുവൻ ദ്വീപസമൂഹത്തിനുമായി ഞാൻ പ്രാർത്ഥിക്കുന്നു’: സൈപ്രസ് ഭരണാധികാരികളോട് പാപ്പാ

മുഴുവൻ ദ്വീപിന്റെയും സമാധാനത്തിനായി താൻ പ്രാർത്ഥിക്കുന്നുവെന്ന് സൈപ്രസ് ഭരണാധികാരികളോട് ഫ്രാൻസിസ് പാപ്പാ. യുഎൻ ബഫർ സോണായി വിഭജിക്കപ്പെട്ട ദ്വീപിൽ എത്തി മണിക്കൂറുകൾക്കു ശേഷം ഡിസംബർ രണ്ടിന് തലസ്ഥാനമായ നിക്കോസിയയിലെ പ്രസിഡൻഷ്യൽ പാലസിൽ രാഷ്ട്രീയ നേതാക്കളെയും സിവിൽ സമൂഹത്തിന്റെ പ്രതിനിധികളെയും നയതന്ത്ര സേനാംഗങ്ങളെയും അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പാപ്പാ.

ദ്വീപിന്റെ വിഭജനത്തെ ‘ഈ ഭൂമി അനുഭവിച്ച ഏറ്റവും വലിയ മുറിവ്’ എന്നാണ് പാപ്പാ വിശേഷിപ്പിച്ചത്.

“മുഴുവൻ ദ്വീപിന്റെയും സമാധാനത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു. സംഘർഷങ്ങളെ അനുരഞ്ജിപ്പിക്കുകയും സാഹോദര്യത്തിന്റെ സൗന്ദര്യം പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്ന സമാധാനത്തിന്റെ അടയാളം സംഭാഷണമാണ്” – പാപ്പാ വെളിപ്പെടുത്തി.

1.2 ദശലക്ഷം ജനസംഖ്യയുള്ള കിഴക്കൻ മെഡിറ്ററേനിയൻ കടലിലെ സൈപ്രസിനെ ‘ഭൂമിശാസ്ത്രപരമായി ചെറുതും എന്നാൽ ചരിത്രപരമായി മഹത്തായതുമായ ഒരു രാജ്യം’ എന്നാണ് തന്റെ തത്സമയ സംപ്രേഷണ പ്രസംഗത്തിൽ പോപ്പ് വിശേഷിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.