മുത്തശ്ശി പഠിപ്പിച്ച, ഈശോയുടെ തിരുഹൃദയത്തോടുള്ള ചെറുപ്രാര്‍ത്ഥന പങ്കുവച്ച് ഫ്രാന്‍സിസ് പാപ്പാ

ഈ തിരുഹൃദയ മാസത്തില്‍ നമ്മുടെ ഓരോരുത്തരുടേയും ഹൃദയം ഈശോയുടെ തിരുഹൃദയത്തോട് സദൃശ്യമാക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ ഓര്‍മ്മിപ്പിച്ചിരുന്നു. അതിന് നമ്മെ പ്രാപ്തരാക്കുന്ന ഒരു ഹ്രസ്വപ്രാര്‍ത്ഥനയും പാപ്പാ പഠിപ്പിച്ചു. തന്റെ മുത്തശ്ശിയാണ് ചെറുപ്പത്തില്‍, തന്നെ ഈ പ്രാര്‍ത്ഥന പഠിപ്പിച്ചതെന്നും പാപ്പാ പറയുകയുണ്ടായി.

പ്രാര്‍ത്ഥന ഇങ്ങനെയാണ്: ‘എളിമയും സ്‌നേഹവുമുള്ള ഈശോയേ, എന്റെ ഹൃദയം നിന്റെ ഹൃദയം പോലെയാക്കേണമേ.’

ഏതു പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴും പ്രത്യേകിച്ച് ഈ തിരുഹൃദയ മാസത്തില്‍ പരമാവധി തവണ ഈ പ്രാര്‍ത്ഥന ചൊല്ലാന്‍ ശ്രദ്ധിക്കണമെന്നും ചെറുതും മനോഹരവും അതേസമയം അര്‍ത്ഥവത്തുമായ ഈ പ്രാര്‍ത്ഥനയിലൂടെ അനേകം അനുഗ്രഹങ്ങള്‍ ലഭിക്കുമെന്നും പാപ്പാ കൂട്ടിച്ചേര്‍ക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.