കെനിയയിലെ കൂട്ടക്കുരുതിയെ ഫ്രാന്‍സിസ് പാപ്പാ അപലപിച്ചു

21-പേരുടെ മരണത്തിന് ഇടയാക്കിയ, ജനുവരി 15-Ɔο തിയതി രാത്രിയിലുണ്ടായ നയിറോബി ഹോട്ടല്‍ ദുരന്തം ബുദ്ധിശൂന്യമായ ക്രൂരതയെന്ന് ഫ്രാന്‍സിസ് പാപ്പാ. വത്തിക്കാനില്‍ നിന്നും അയച്ച അനുശോചന സന്ദേശത്തില്‍ ആണ് പാപ്പാ ഈ കാര്യം രേഖപ്പെടുത്തിയത്.

മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച  ഫ്രാന്‍സിസ് പാപ്പാ കെനിയന്‍ ജനതയ്ക്ക് ദൈവത്തിന്‍റെ സാന്ത്വനസ്പര്‍ശം ലഭ്യമാകട്ടെയെന്നു പ്രാര്‍ത്ഥിച്ചു. നയ്റോബിയിലെ ഡസ്സിറ്റ്-ഡി2 ഹോട്ടല്‍ സമുച്ഛയത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ഹോട്ടല്‍ പരിസരം കൈയ്യടക്കിയ ആയുധ ധാരികളായ ഭീകരസംഘവുമായി കെനിയന്‍ പൊലീസ് നടത്തിയ 20 മണിക്കൂര്‍ നീണ്ട പോരാട്ടത്തിനു ശേഷമാണ്, ബുധനാഴ്ച രംഗം ശാന്തമായതെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു.

സംഭവസ്ഥലത്തു പൊലീസ് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ 6 ഭീകരരും കൊല്ലപ്പെടുകയുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.