സുവിശേഷത്തില്‍ നിന്നാണ് ക്രിസ്തീയാനന്ദം പ്രവഹിക്കുന്നത്: മാര്‍പാപ്പ

നമ്മുടെ ജീവിതം ഉദയം കൊള്ളുന്നത് പിതാവായ ദൈവത്തിന്റെ സ്‌നേഹത്തില്‍ നിന്നാണെന്ന് മാര്‍പാപ്പാ. വി. തോമാശ്ലീഹായുടെ തിരുനാള്‍ ദിനമായ ജൂലൈ മൂന്നിനു കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.

പാപ്പായുടെ പ്രസ്തുത സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്:

“യേശുവിന്റെ മരണോത്ഥാനങ്ങളെക്കുറിച്ചുള്ള സുവിശേഷം ശ്രവിക്കുകയും അത് സ്വീകരിക്കുകയും ചെയ്യുന്നതില്‍ നിന്നാണ് ക്രിസ്തീയാനന്ദം പ്രവഹിക്കുന്നത്. ഈ സദ്വാര്‍ത്തയില്‍ വിശ്വസിക്കുന്നവനറിയാം ജീവിതത്തിന്റെ ഉറവിടം പിതാവായ ദൈവത്തിന്റെ സ്‌നേഹമാണെന്ന്.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.