ഇറാഖിലെ ചാവേർ ആക്രമണം: അനുശോചനം രേഖപ്പെടുത്തി പാപ്പാ

ബാഗ്ദാദിൽ നടന്ന രണ്ട് ചാവേർ ബോംബാക്രമണങ്ങളിൽ കൊല്ലപ്പെട്ടവർക്കായി താൻ പ്രാർത്ഥിക്കുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ. ജനുവരി 21 -ന് രാവിലെ മധ്യ ബാഗ്ദാദിലെ തയാരൻ സ്‌ക്വയറിനടുത്തുള്ള മാർക്കറ്റിൽ ആണ് രണ്ട് ചാവേർ ബോംബ് സ്ഫോടനനങ്ങൾ നടന്നത്. ഈ സ്‌ഫോടനത്തിൽ 32 പേർ മരിക്കുകയും 100 -ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

“വിവേകശൂന്യമായ ഈ ക്രൂരകൃത്യത്തെ അപലപിക്കുന്നു. മരിച്ചവർക്കും അവരുടെ കുടുംബങ്ങൾക്കും, പരിക്കേറ്റവർക്കും, ഉദ്യോഗസ്ഥർക്കും വേണ്ടി അദ്ദേഹം പ്രാർത്ഥിക്കുന്നു. സാഹോദര്യത്തോടും ഐക്യദാർഢ്യത്തോടും സമാധാനത്തോടും കൂടി അക്രമത്തെ അതിജീവിക്കാൻ എല്ലാവരും ശ്രമിക്കുമെന്ന് വിശ്വസിക്കുന്നു. ഫ്രാൻസിസ് മാർപാപ്പ രാഷ്ട്രത്തോടും അവിടുത്തെ ജനങ്ങളോടും ദൈവത്തിന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു,” – വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ, ഫ്രാൻസിസ് മാർപാപ്പയെ പ്രതിനിധീകരിച്ച് ഇറാഖ് പ്രസിഡന്റ് ബർഹാം സാലിഹിന് അയച്ച ടെലഗ്രാം സന്ദേശത്തിൽ പറയുന്നു.

മാർച്ച് 5-8 തീയതികളിൽ പാപ്പാ ഇറാഖ് സന്ദർശിക്കാനിരിക്കെ ആണ് ഈ ആക്രമണം. തീരുമാനമനുസരിച്ച് യാത്ര നടത്തിയാൽ ഇറാഖ് സന്ദർശിക്കുന്ന ആദ്യത്തെ പാപ്പാ ആയിരിക്കും ഫ്രാൻസിസ് പാപ്പാ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.