ആർച്ചുബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ

വിരമിച്ച ആംഗ്ലിക്കൻ ആർച്ചുബിഷപ്പും വർണ്ണവിവേചനത്തിനെതിരെ പോരാടിയ വ്യക്തിയുമായിരുന്ന ആർച്ചുബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിന്റെ മരണത്തിൽ ഫ്രാൻസിസ് മാർപാപ്പ അനുശോചനം രേഖപ്പെടുത്തി. ജന്മനാടായ ദക്ഷിണാഫ്രിക്കയിൽ വംശീയ വേർതിരിവ് അവസാനിപ്പിക്കാൻ പോരാടിയ ആർച്ചുബിഷപ്പ് ടുട്ടു ഡിസംബർ 26-നാണ് അന്തരിച്ചത്.

ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിന്റെ മരണവാർത്ത അറിഞ്ഞ പാപ്പാ, അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും അനുശോചനം അറിയിച്ചു. “ഉയിർപ്പിന്റെ ഉറപ്പുള്ള പ്രത്യാശയിൽ അദ്ദേഹത്തിന്റെ വേർപാടിൽവേദനിക്കുന്ന എല്ലാവർക്കും, കർത്താവായ യേശുവിൽ സമാധാനത്തിന്റെയും സാന്ത്വനത്തിന്റെയും ദിവ്യാനുഗ്രഹങ്ങൾ നിറയട്ടെ.” – പാപ്പാ പറഞ്ഞു.

നെൽസൺ മണ്ടേലയുടെ സമകാലികനായ ആർച്ചുബിഷപ്പ് ടുട്ടുവിന് രാജ്യത്തെ വർണ്ണവിവേചനം അവസാനിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾക്ക് 1984-ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചിരുന്നു. 1995-ൽ, അന്നത്തെ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായിരുന്ന മണ്ടേല, വർണ്ണവിവേചന കാലത്തെ കുറ്റകൃത്യങ്ങളുടെ തെളിവുകൾ ശേഖരിക്കുന്നതിന് ട്രൂത്ത് ആൻഡ് റീകൺസിലിയേഷൻ കമ്മീഷന്റെ പ്രസിഡന്റായി ആർച്ചുബിഷപ്പ് ടുട്ടുവിനെ നിയമിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.