ക്രിസ്തുവിന്റെ പ്രകാശം എല്ലായിടത്തും എത്തിക്കുക: ഫ്രാൻസിസ് പാപ്പാ

സ്നേഹവും പ്രത്യാശയും പകരാൻ ക്രിസ്തുവിന്റെ വെളിച്ചം എല്ലായിടത്തും എത്തിക്കേണ്ടതുണ്ടെന്നും അതിനായി ദൈവം നമ്മെ വിളിക്കുന്നു എന്നും കർത്താവിന്റെ രൂപാന്തരീകരണ തിരുനാൾ ദിനത്തിൽ പാപ്പാ പറഞ്ഞു. നാം അവന്റെ പ്രകാശത്താൽ പ്രകാശിപ്പിക്കപ്പെട്ടു, സുവിശേഷത്തിന്റെ ചെറിയ വിളക്കുപോലെ നമുക്കും പ്രകാശിക്കാം എന്നും പാപ്പാ കൂട്ടിച്ചേർത്തു.

“കർത്താവിന്റെ രൂപാന്തരീകരണത്തിരുനാൾ നമ്മെ ഓർമ്മിപ്പിക്കുന്നത് ക്രിസ്തുവിന്റെ കൂടെ നാം ജീവിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു എന്നതാണ്. അങ്ങനെ അവന്റെ പ്രകാശത്താൽ പ്രകാശിപ്പിക്കപ്പെടുമ്പോൾ അത് നമുക്ക് എല്ലായിടത്തും കൊണ്ടുപോകാനും പ്രകാശിപ്പിക്കാനും കഴിയും. ചെറിയ സ്നേഹം വഹിക്കുന്ന സുവിശേഷത്തിന്റെ ചെറിയ വിളക്കുകൾ പോലെ പ്രതീക്ഷയും നമുക്ക് മറ്റുള്ളവർക്ക് നൽകാൻ സാധിക്കും,” പാപ്പാ ട്വിറ്റർ സന്ദേശത്തിൽ കുറിച്ചു.

സുവിശേഷത്തിൽ താബോർ മലയിൽ വെച്ചാണ് യേശു രൂപാന്തരപ്പെട്ടിരിക്കുന്നത് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹെബ്രായ ഭാഷയിൽ “ദൈവത്തിന്റെ ആലിംഗനം”എന്നാണ് ഈ പേരിന്റെ അർത്ഥം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.