ആമസോൺ സിനഡിന്റെ ശരിയായ ഉദ്ദേശം വ്യക്തമാക്കി പാപ്പാ

ആമസോൺ സിനഡ് വിളിച്ചുകൂട്ടിയത്, വൈദികർക്ക് വിവാഹം കഴിക്കാമോ എന്ന് തീരുമാനിക്കാനല്ല, മറിച്ച് മറ്റ് ചില സുപ്രധാന തീരുമാനങ്ങൾക്കു വേണ്ടിയുള്ളതായിരുന്നു എന്ന് വ്യക്തമാക്കി ഫ്രാൻസിസ് പാപ്പാ. മാർപ്പാപ്പ കത്തോലിക്കാ ആനുകാലിക ലേഖനമായ ലാ സിവിൽറ്റ് കറ്റോളിക്കയിൽ ആണ് ഈ കാര്യം വ്യക്തമാക്കിയത്.

ബിഷപ്പുമാരുടെ സിനഡുകൾ പാർലമെൻറ് ലോബിയല്ല, പ്രാർത്ഥനാപൂർവ്വമായ പ്രതിഫലനത്തിനുള്ള അവസരങ്ങളാണ്. മെത്രാൻമാരുടെ സിനഡ് ഒരു ‘ആത്മീയ വ്യായാമമാണ്.’ പരിശുദ്ധാത്മാവ് എങ്ങനെ സംസാരിക്കുന്നുവെന്ന് മനസിലാക്കുന്നതിനും സ്ഥാനങ്ങൾക്കപ്പുറമുള്ള ഉദ്ദേശ്യത്തെക്കുറിച്ച് സ്വയം പരിശോധിക്കുന്നതിനുമുള്ള ഒരു സമയമാണ് സിനഡ് മീറ്റിങ്ങുകൾ എന്ന് ഫ്രാൻസിസ് പാപ്പാ വിശദീകരിച്ചു.

2019 ഒക്‌ടോബറിൽ ചേർന്ന പാൻ-ആമസോൺ മേഖലയിലെ ബിഷപ്പുമാരുടെ സിനഡ് ഈ പ്രദേശത്തുനിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ബിഷപ്പുമാരുടെ ഒരു ഒത്തുചേരലായിരുന്നു. ഈ പ്രദേശത്തെ സുവിശേഷവത്ക്കരണം, വിശ്വാസ പരിശീലനം, ഇടവക പ്രവർത്തനങ്ങൾ എന്നിവയുടെ വളർച്ചയ്ക്ക് വേണ്ടിയുള്ള ഒരു കൂടിക്കാഴ്ചയായിരുന്നു അത്. തെക്കേ അമേരിക്കൻ രാജ്യങ്ങൾ വളരെയധികം സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക വെല്ലുവിളികൾ നേരിടുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.