സ്‌പെയിനിലെ ആത്മീയസംഘടനയുടെ പത്താം വാര്‍ഷികത്തില്‍ ഫ്രാന്‍സിസ് പാപ്പാ അഭിനന്ദന സന്ദേശം അയച്ചു

സ്‌പെയിനിലെ ആത്മീയ പരിപാടിയായ ‘റെസന്‍ദോവോയ്’ യുടെ പത്താം വാര്‍ഷികത്തില്‍ രാജ്യത്തെ ജസ്യൂട്ട് വൈദികര്‍ക്ക് ഫ്രാന്‍സിസ് പാപ്പാ വീഡിയോ സന്ദേശം നല്‍കി. മേയ് 29-നായിരുന്നു വാര്‍ഷികാഘോഷം.

സ്‌പെയിനിലെ ജീസസ് സൊസൈറ്റിയുടെ പദ്ധതിയായ ‘റെസന്‍ദോവോയ്’ യുടെ പരിപാടികള്‍ ഏകോപിപ്പിക്കുന്നത് ലയോള കമ്മ്യൂണിക്കേഷന്‍സ് ഗ്രൂപ്പാണ്. ക്രൈസ്തവ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനായി പ്രചോദനാത്മകമായ ചിന്തകളും പ്രാര്‍ത്ഥനകളും വിശുദ്ധ ഗ്രന്ഥ ശകലങ്ങളും ഓഡിയോ ഫയല്‍ രൂപത്തില്‍ ആളുകള്‍ക്ക് അയച്ചുനല്‍കുകയാണ് ഇവര്‍ ചെയ്യുന്നത്.

“നിങ്ങളുടെ പ്രവൃത്തികള്‍ അഭിനന്ദനീയമാണ്. വിത്ത് വിതയ്ക്കുന്നത് തുടരുക, പദ്ധതിയുമായി മുന്നോട്ടു പോവുക. അത് മികച്ച ഫലം തന്നെ കൊയ്യും. സത്യജീവന്‍ പ്രഘോഷിക്കുന്ന പദ്ധതിയാണിത്” – പാപ്പാ സന്ദേശത്തില്‍ പറഞ്ഞു. തനിക്കുവേണ്ടിയും പ്രാര്‍ത്ഥന അപേക്ഷിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.