ഇടവേളയ്ക്കുശേഷം പ്രതിവാര കൂടിക്കാഴ്ചയ്ക്ക് വീണ്ടും തുടക്കം കുറിച്ച് ഫ്രാന്‍സിസ് പാപ്പാ

വേനല്‍ക്കാല അവധിക്കുശേഷം ആഗസ്റ്റ് 5 ബുധനാഴ്ച ഫ്രാന്‍സിസ് പാപ്പാ തന്റെ പ്രതിവാര കൂടിക്കാഴ്ചയ്ക്ക് വീണ്ടും തുടക്കം കുറിച്ചു. പോള്‍ ആറാമന്‍ ഹാളില്‍ അവസാനമായി പ്രതിവാര കൂടിക്കാഴ്ച നടന്നത് മാര്‍ച്ച് ഏഴിനായിരുന്നു.

റോമിലെ സമയം രാവിലെ 9.30-ന് തുടങ്ങി ഒരു മണിക്കൂറോളമാണ് പ്രതിവാര കൂടിക്കാഴ്ചയുടെ സമയം. കൊറോണ വ്യാപനത്തെ തുടര്‍ന്ന് പാപ്പാ തന്റെ പ്രതിവാര കൂടിക്കാഴ്ച അപ്പസ്‌തോലിക് കൊട്ടാരത്തിലെ പബ്ലിക് ലൈബ്രറിയിലേയ്ക്ക് മാറ്റിയിരുന്നു.

ജൂലൈ മാസത്തിലാണ് സാധാരണയായി പാപ്പാ സമ്മര്‍ അവധി എടുക്കുന്നത്. ഇതിനു പുറമെ പേപ്പല്‍ സന്ദര്‍ശനങ്ങള്‍ക്കായി പോകുന്ന സമയത്തു മാത്രമേ പ്രതിവാര കൂടിക്കാഴ്ച മാറ്റിവയ്ക്കാറുള്ളൂ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.