വി. പത്രോസ് – പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിനു മുന്നോടിയായി തനിക്കുവേണ്ടി പ്രാര്‍ത്ഥന ആവശ്യപ്പെട്ട് ഫ്രാന്‍സിസ് പാപ്പാ

ജൂണ്‍ 29 ചൊവ്വാഴ്ച, വി. പത്രോസ് – പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ കത്തോലിക്കാ സഭയില്‍ ആചരിക്കുന്നതിനു മുന്നോടിയായി റോമിന്റെ ബിഷപ്പായ തനിക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ വിശ്വാസികളോട് ആവശ്യപ്പെട്ടു.

“പ്രത്യേകമായി പ്രാര്‍ത്ഥന ആവശ്യമുണ്ട്. മാര്‍പാപ്പയ്ക്ക് നിങ്ങളുടെ പ്രാര്‍ത്ഥന ആവശ്യമുണ്ട്. നിങ്ങള്‍ അത് ചെയ്യുന്നുണ്ടെന്നും അറിയാം. എല്ലാവര്‍ക്കും നന്ദി” – ഞായറാഴ്ചത്തെ ഏഞ്ചലസ് പ്രാര്‍ത്ഥനയ്ക്കിടെ പാപ്പാ പറഞ്ഞു.

പീറ്റേഴ്‌സ് പെന്‍സ് എന്ന പേരില്‍ ലോകമെമ്പാടുമുള്ള രൂപതകളില്‍ നടത്തുന്ന സംഭാവന ശേഖരണത്തെക്കുറിച്ച് സംസാരിക്കവേയാണ് പാപ്പാ തനിക്കുവേണ്ടി പ്രാര്‍ത്ഥനയും അഭ്യര്‍ത്ഥിച്ചത്. ആഗോളതലത്തില്‍ കത്തോലിക്കാ സഭയെ സഹായിക്കുന്നതിനു വേണ്ടിയാണ് പാപ്പായുടെ പേരിലുള്ള വാര്‍ഷിക ധനശേഖരണം ഉപയോഗിക്കുന്നത്. ചെക്ക് റിപ്പബ്ലികിലെ ജനതയ്ക്കു വേണ്ടിയും പാപ്പാ പ്രാര്‍ത്ഥന അഭ്യര്‍ത്ഥിക്കുകയുണ്ടായി. കഴിഞ്ഞ ദിവസങ്ങളില്‍ അവിടുത്തെ പല ഗ്രാമങ്ങളിലും കൊടുങ്കാറ്റ് നാശം വിതച്ചിരുന്നു. അനേകര്‍ മരിക്കുകയും വളരെയധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.