എയ്‌ഡ്‌സ്‌ രോഗികൾക്കായി പ്രാർത്ഥിക്കാം: ഫ്രാൻസിസ് പാപ്പാ

ലോകാരോഗ്യ സംഘടന ഏർപ്പെടുത്തിയ ലോക എയ്‌ഡ്‌സ്‌ ദിനത്തിൽ, ഈ മഹാമാരിയാൽ ബുദ്ധിമുട്ടനുഭവിക്കുന്ന ആളുകൾക്കു വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ. ഡിസംബർ ഒന്നിന് എയ്‌ഡ്‌സ്‌ (#AIDS), ഒരുമിച്ച് പ്രാർത്ഥിക്കാം (#PrayTogether) എന്നീ ഹാഷ്ടാഗുകളോടു കൂടി ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ് എയ്‌ഡ്‌സ്‌ മഹാമാരി ബാധിച്ച ആളുകൾക്കു വേണ്ട സഹായസഹകരണങ്ങൾ നൽകുന്നതിനേക്കുറിച്ച് പാപ്പാ എഴുതിയത്.

ഈ അസുഖം ബാധിച്ച പല ആളുകൾക്കും, ലോകത്തിന്റെ ചില പ്രദേശങ്ങളിൽ അവശ്യ പരിചരണത്തിനുള്ള പ്രവേശനം ലഭ്യമല്ല. എല്ലാവർക്കും തുല്യവും, ഫലപ്രദവുമായ രോഗചികിത്സ ഉറപ്പാക്കാൻ നമുക്ക് ശ്രമിക്കാം എന്നും പാപ്പാ കൂട്ടിച്ചേർത്തു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.