‘വന്നു കാണുക’ ആഗോള സാമൂഹ്യ സമ്പര്‍ക്ക ദിനത്തിലെ ചിന്താവിഷയം

2021 മേയില്‍ നടക്കാനിരിക്കുന്ന അമ്പത്തഞ്ചാമത് ആഗോള സാമൂഹ്യ സമ്പര്‍ക്ക ദിനത്തിലെ സന്ദേശം ചൊവ്വാഴ്ച പുറത്തുവിട്ടു. ‘വന്നു കാണുക’ (യോഹ. 1:46). ആളുകള്‍ ആയിരിക്കുന്ന ഇടങ്ങളില്‍, ആയിരിക്കുന്ന അവസ്ഥയില്‍ കൂടിക്കാഴ്ച നടത്തുക എന്നതാണ് ചിന്താവിഷയം.

ഫ്രാന്‍സിസ് പാപ്പാ തന്നെയാണ് പ്രസ്തുത സന്ദേശം തിരഞ്ഞെടുത്തതും. ലോകം സമഗ്രമാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന അവസരത്തില്‍, സാമൂഹ്യ അകലം പാലിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്ന സാഹചര്യത്തില്‍ പരസ്പര അടുപ്പവും സ്‌നേഹവും കരുതലും പ്രകടിപ്പിക്കാനും ജീവതത്തിന്റെ തന്നെ അര്‍ത്ഥം മനസ്സിലാക്കാനും ഇത്തരം ദിനാചരണങ്ങളും ചിന്താവിഷയങ്ങളും കാരണമാകട്ടെ എന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.